MM ok ചേലക്കരയിൽ നിന്ന് മോഷ്ടിച്ച ബൈക്കുമായെത്തിയ രണ്ട് പേർ അറസ്റ്റിൽ

MM ALSO ബൈക്ക്​ മോഷണം; പെരിന്തൽമണ്ണ സ്വദേശിയടക്കം രണ്ടുപേർ അറസ്​റ്റിൽ ചാവക്കാട്: ചേലക്കരയിൽനിന്ന് മോഷ്​ടിച്ച ബൈക്കുമായെത്തിയ രണ്ടുപേർ അറസ്​റ്റിൽ. നിരവധി മോഷണക്കേസുകളിൽ പ്രതികളായ പാലക്കാട് മൂളിപ്പറമ്പ് മഞ്ഞക്കട്ടുവളപ്പിൽ അജീഷ് (33), മലപ്പുറം പെരിന്തൽമണ്ണ ആലിപ്പറമ്പ്‌ പുതിയ വാരിയത്ത് വിജയൻ (45) എന്നിവരെയാണ് ചാവക്കാട് എസ്.ഐ യു.കെ. ഷാജഹാ​ൻെറ നേതൃത്വത്തിൽ അറസ്​റ്റ്​ ചെയ്തത്. മോഷണക്കേസ്​ പ്രതികളായ രണ്ടുപേർ ചാവക്കാട് ഭാഗത്തേക്ക് വരുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് ചാവക്കാട്-ഏനാമാവ് റോഡിൽ പരിശോധന നടത്തുകയായിരുന്നു. അതിനിടയിലാണ് നമ്പർ പ്ലേറ്റിലെ അക്കങ്ങൾ ചുരണ്ടിമാറ്റിയ ബൈക്കുമായി ഇവർ എത്തിയത്. ചോദ്യം ചെയ്തപ്പോൾ ഒരാൾ പരിഭ്രമിക്കുകയും ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തു. ഇതോടെയാണ് വാഹനം മോഷ്​ടിച്ചതാണെന്നത്​ ഉറപ്പായത്. ഗുരുവായൂർ, കുന്നംകുളം തുടങ്ങി വിവിധ സ്​റ്റേഷനുകകളിൽ നിരവധി കേസുകളിലെ പ്രതികളാണ് ഇരുവരുമെന്ന് പൊലീസ് പറഞ്ഞു. സി.പി.ഒമാരായ ബിനീഷ്, പ്രവീൺ, അനീഷ് നാഥ്, സതീഷ് എന്നിവരുൾപ്പെട്ട സംഘമാണ് മോഷ്​ടാക്കളെ പിടികൂടിയത്. ഫോട്ടോ: tc ckd Prethi Ajeesh, tc ckd Prethi Vijayan അജീഷ് (താടിയുള്ളയാൾ), വിജയൻ (താടിയില്ല)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.