നിമിഷപ്രിയയുടെ ജീവൻ രക്ഷിക്കാൻ പ്രധാനമന്ത്രി ഇടപെടണം -പ്രവാസി സംഘം തൃശൂർ: യെമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയയുടെ ജീവന്‍ രക്ഷിക്കാന്‍ കേന്ദ്ര സർക്കാർ അടിയന്തര നടപടിയെടുക്കണമെന്ന് കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി അഭ്യര്‍ഥിച്ചു. പ്രധാനമന്ത്രിയുടെ ഓഫിസ് നേരിട്ട് ഇടപെടണം. യെമനിലെ ക്ലിനിക് നടത്തിപ്പുമായി ബന്ധപ്പെട്ട് തദ്ദേശീയനായ യുവാവിൻെറ മരണമാണ് ഇവരുടെ വധശിക്ഷ വിധിയിലേക്ക് എത്തിച്ചത്. എംബസിയുടെ ഭാഗത്തുനിന്ന് ഇടപെടാന്‍ കഴിയാത്തത് കേസ് നടത്തിപ്പിനെ ബാധിച്ചു. ഇവരുടെ മോചനത്തിനായി ലോക കേരള സഭാംഗങ്ങളും സാമൂഹിക പ്രവര്‍ത്തകരും രംഗത്തുവന്നിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയം അന്താരാഷ്ട്ര തലത്തില്‍ സമ്മർദം ശക്തമാക്കണം. സംസ്ഥാന സര്‍ക്കാറിൻെറ നോര്‍ക്ക വിദേശമന്ത്രാലയവുമായി ബന്ധപ്പെട്ടിട്ടുണ്ട്. പാര്‍ലമൻെറംഗങ്ങളും രാഷ്ട്രീയകക്ഷികളും ശക്തമായി ഇടപെടണമെന്നും സംസ്ഥാന പ്രസിഡൻറ് പി.ടി. കുഞ്ഞുമുഹമ്മദും ജനറൽ സെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദര്‍ എം.എല്‍.എയും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.