രാജൻ
Posted On
date_range Updated On
date_range പോക്സോ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ
പൂക്കോട്ടുംപാടം: പ്രായപൂർത്തിയാവാത്ത കുട്ടിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കനെ പോക്സോ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു. ചോക്കാട് 40 സെന്റ് സ്വദേശി തോട്ടുങ്ങൽ രാജനെയാണ് (50) പൂക്കോട്ടുംപാടം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം.
കുട്ടിയുടെ പരാതിയെ തുടർന്നാണ് പൂക്കോട്ടുംപാടം പൊലീസ് ഇൻസ്പെക്ടർ സി.എൻ. സുകുമാരനും സംഘവും വെള്ളിയാഴ്ച വൈകുന്നേരത്തോടെ പ്രതിയെ പിടികൂടി അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്.എച്ച്.ഒയെ കൂടാതെ സിവിൽ പൊലീസ് ഓഫിസർമാരായ സാലിഹ്, ജാഫർ, സിയാദ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.