വളാഞ്ചേരി കോഴിക്കോട് റോഡിൽ അപകടത്തിൽപ്പെട്ട
കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ്
വളാഞ്ചേരി: ദേശീയപാത കോഴിക്കോട് റോഡിൽ റിലയൻസ് പെട്രോൾ പമ്പിന് സമീപം കലുങ്ക് നിർമാണത്തിലിരിക്കുന്ന ഓടയിലേക്ക് കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് ഇറങ്ങി നാല് യാത്രക്കാർക്ക് പരിക്കേറ്റു.
പരിക്ക് ഗുരുതരമല്ല. ശനിയാഴ്ച പുലർച്ചെ അഞ്ചോടെയാണ് അപകടം. തിരുവനന്തപുരത്തുനിന്നും കൽപ്പറ്റയിലേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. 65 ഓളം യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. മേഖലയിൽ മാസങ്ങളായി കലുങ്കിന്റെയും ഡ്രൈനേജിന്റെയും നിർമാണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. എന്നാൽ, റോഡ് അരികിൽ യാത്രക്കാർക്ക് മനസ്സിലാവുന്ന രീതിയിൽ സുരക്ഷ ബോർഡുകളോ മുന്നറിയിപ്പ് സംവിധാനങ്ങളോ സ്ഥാപിച്ചിട്ടില്ലെന്ന് ആക്ഷേപമുണ്ട്. ആഴ്ചകൾക്കു മുമ്പ് ഇതേ സ്ഥലത്ത് ബൈക്ക് നിയന്ത്രണംവിട്ടു മറിഞ്ഞിരുന്നു. തുടർച്ചയായി അപകടങ്ങൾ നടന്നിട്ടും സുരക്ഷാസംവിധാനങ്ങൾ ഒരുക്കാൻ അധികൃതർ തയാറാവുന്നില്ല എന്നാണ് നാട്ടുകാരുടെ ആരോപണം. പരിക്കേറ്റവരെ വളാഞ്ചേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.