താനൂർ: ഗുരുതര വൃക്കരോഗം ബാധിച്ച് ജീവൻ അപകടത്തിലായ താനാളൂർ പഞ്ചായത്തിലെ മൂച്ചിക്കൽ അലച്ചൻപാട്ട് റംലയെ ജീവിതത്തിലേക്ക് കൈ പിടിച്ചു കയറ്റാൻ നാടൊരുമിക്കുന്നു. 51 കാരിയായ റംല വൃക്ക രോഗം മൂലം രണ്ടു വർഷമായി ഡയാലിസിസ് ചെയ്ത് വരികയാണ്. ഇരു വൃക്കകളും തകരാറിലായതോടെ ജീവൻ നിലനിർത്തുന്നതിനായി അടിയന്തിരമായി വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തേണ്ടതുണ്ടെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്.
40 ലക്ഷം രൂപയാണ് ചികിത്സക്ക് ആവശ്യമായത്. താനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി.പി. ഹലീമ പ്രസിഡന്റും താനാളൂർ പഞ്ചായത്ത് മെമ്പർ സി. ജിനീഷ് കൺവീനറും ടി. ഷെരീഫ് ട്രഷററുമായി രൂപവത്കരിച്ച എ. റംല ചികിത്സ സഹായ കൂട്ടായ്മ പ്രവർത്തനം ഊർജിതമാക്കിയിട്ടുണ്ട്. സഹായങ്ങൾ അയക്കേണ്ട ബാങ്ക് അക്കൗണ്ട് വിവരങ്ങൾ. പേര്: ഹലീമ വി.പി. അക്കൗണ്ട് നമ്പർ: 0749104000264433, ഐ.എഫ്.എസ്.സി കോഡ്: IBKL0000749, ബാങ്ക്: ഐ.ഡി.ബി.ഐ ബാങ്ക് തിരൂർ ശാഖ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.