ബസിൽ ബോധരഹിതനായി വീണ യാത്രക്കാരന് ജിജേഷ് സി.പി.ആർ നൽകുന്നു
എടവണ്ണ: ബോധരഹിതനായി വീണ ബസ് യാത്രക്കാരന്റെ ജീവൻ രക്ഷിച്ച് ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ. കഴിഞ്ഞദിവസം എടവണ്ണയിൽ നിന്നും വണ്ടൂരിലേക്ക് പോവുകയായിരുന്ന നിച്ചൂസ് ബസിലാണ് സംഭവം. രാവിലെ 9.10 ന് ചെമ്പകുത്ത് കഴിഞ്ഞതോടെ പത്തനംതിട്ട സ്വദേശി നിലമ്പൂർ രാമൻകുത്ത് താമസിക്കുന്ന സോമൻ (65) ബസിൽ ബോധരഹിതനായി വീഴുകയായിരുന്നു.
അതേ ബസിലെ യാത്രക്കാരനും കോഴിക്കോട് ബാലുശ്ശേരി സ്വദേശിയും തിരുവാലി അഗ്നി രക്ഷാ നിലയത്തിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസറുമായ (ഡ്രൈവർ) ജിജേഷ് സി.കെ ഉടൻ സി.പി.ആർ നൽകി. തുടർന്ന് മറ്റു യാത്രക്കാരെ വഴിയിൽ ഇറക്കി സോമനെ എടവണ്ണ കുടുംബാരോഗ്യ കേന്ദ്രത്തിലും എടവണ്ണയിലെ ഇ.എം.സി ആശുപത്രിയിലും എത്തിച്ചു. ഇവിടെ നിന്ന് പിന്നീട് മഞ്ചേരി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സോമനെ ഇന്ന് ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.