എ​ട​ക്കോ​ട് ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ലെ​ ഓ​ഫി​സ​ർ​മാ​ർ നി​ർ​മി​ച്ച ചെ​ക് ഡാം

വന്യ ജീവികൾക്കായി ചെക് ഡാം നിർമിച്ചു

മ​മ്പാ​ട്: മ​നു​ഷ്യ വ​ന്യ ജീ​വി സം​ഘ​ർ​ഷം ഇ​ല്ലാ​താ​കു​ന്ന​തി​നാ​യി സ​ർ​ക്കാ​രി​ന്റ ഫു​ഡ്‌ ഫോ​ഡ​ർ വാ​ട്ട​ർ മി​ഷ​ന്റെ ഭാ​ഗ​മാ​യി എ​ട​ക്കോ​ട് ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ ജീ​വ​ന​ക്കാ​രും വാ​ച്ച​ർ​മാ​രും ചേ​ർ​ന്ന് ബ്ര​ഷ് വു​ഡ് ചെ​ക്ക് ഡാം ​നി​ർ​മി​ച്ചു. പാ​ഴ് ത​ടി​ക​ളും ക​രി​യി​ല​യും ചെ​ളി​യും ഉ​പ​യോ​ഗി​ച്ചു ഉ​ൾ​വ​ന​ത്തി​ൽ നി​ർ​മി​ക്കു​ന്ന​താ​ണ് ബ്ര​ഷ് വു​ഡ് ചെ​ക്ക് ഡാം. ​എ​ട​ക്കോ​ട് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ഉ​ൾ​ക്കാ​ട്ടി​ൽ ന​റു​ക്ക​ൽ, പാ​ല​ക്ക​ട​വ്, ഉ​ണ്ണി​ത്തോ​ട്, പ​ന്നി​ത്തോ​ട് ഭാ​ഗ​ങ്ങ​ളി​ലാ​ണ് ഇ​ത്ത​രം ഡാ​മു​ക​ൾ നി​ർ​മി​ച്ച​ത്.

നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ​ക്ക് ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ മ​നോ​ജ് നേ​തൃ​ത്വം ന​ൽ​കി. വേ​ന​ൽ രൂ​ക്ഷ​മാ​യി കൊ​ണ്ടി​രി​ക്കു​ന്ന സ​മ​യ​ത്ത് ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ വ​ന്യ ജീ​വി​ക​ൾ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ൽ ഇ​റ​ങ്ങു​ന്ന​ത് ത​ട​യാ​ൻ ക​ഴി​യു​മെ​ന്ന് ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ​മാ​ർ പ​റ​ഞ്ഞു.

Tags:    
News Summary - Check dam built for wildlife

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.