വാഴക്കാട് ചീനി ബസാർ-നൂഞ്ഞിക്കര അതിർത്തിയിൽ പ്രവർത്തിക്കുന്ന അറവുശാല മാലിന്യസംസ്കരണ യൂനിറ്റ്
വഴക്കാട്: ഗ്രാമപഞ്ചായത്തിലെ ചീനി ബസാർ- നൂഞ്ഞിക്കര അതിർത്തിയിൽ പ്രവർത്തിക്കുന്ന അറവുശാല മാലിന്യസംസ്കരണ യൂനിറ്റിനെതിരെ നാട്ടുകാർ രാഗത്ത്.
മറുനാടുകളിൽനിന്നും ശേഖരിക്കുന്ന അറവുമാലിന്യങ്ങൾ ശാസ്ത്രീയ സംസ്കരണ യൂനിറ്റുകൾ ഇല്ലാതെ അശാസ്ത്രീയമായാണ് ഇവിടെ സംസ്കരിക്കുന്നതെന്നാണ് പരാതി. യൂനിറ്റ് പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന അസഹ്യമായ ദുർഗന്ധവും മാലിന്യാവശിഷ്ടങ്ങളും എടശ്ശേരിക്കുന്ന്, കാമ്പ്രത്തിക്കുഴി ഭാഗങ്ങളിൽ തെരുവുനായ് ശല്യം രൂക്ഷമാക്കിയിരിക്കുകയാണ്.
മാലിന്യാവശിഷ്ടങ്ങൾ പക്ഷികൾ കിണറുകളിലും വീടുപരിസരങ്ങളിലും നിക്ഷേപിക്കുന്നതും സമീപ വാസികൾക്ക് നിത്യശല്യമായിരിക്കുകയാണ്. ഗുരുതര പരിസ്ഥിതി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന ഈ അനധികൃത അറവുശാല മാലിന്യസംസ്കരണ യൂനിറ്റിനെതിരെ ജനകീയ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് പ്രദേശവാസികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.