സൈ​ല​ന്‍റ് വാ​ലി ദേ​ശീ​യോ​ദ‍്യാ​ന​ത്തി​ൽ ക​ണ്ടെ​ത്തി​യ പു​തി​യ

ഇ​നം മ​ണ്ണി​ര​

സൈലന്‍റ് വാലിയിൽ രണ്ട് പുതിയ മണ്ണിര ഇനങ്ങൾ കണ്ടെത്തി

നി​ല​മ്പൂ​ർ: പ​ശ്ചി​മ​ഘ​ട്ട​ത്തി​ലെ ആ​ഗോ​ള ജൈ​വ​വൈ​വി​ധ്യ ഹോ​ട്ട്‌ സ്‌​പോ​ട്ടാ​യ സൈ​ല​ന്‍റ് വാ​ലി ദേ​ശീ​യോ​ദ്യാ​ന​ത്തി​ൽ മോ​ണി​ലി​ഗാ​സ്റ്റ്രി​ഡേ (Moniligastridae) കു​ടും​ബ​ത്തി​ൽ​പ്പെ​ട്ട ര​ണ്ട് പു​തി​യ മ​ണ്ണി​ര ഇ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി. സ​മ​ഗ്ര ഫീ​ൽ​ഡ് സ​ർ​വേ​യി​ലാ​ണ് ക​ണ്ടെ​ത്ത​ൽ. ശാ​സ്ത്രീ​യ​മാ​യി വി​വ​ര​ണം ചെ​യ്ത് ഇ​വ​യെ കു​റി​ച്ചു​ള്ള ലേ​ഖ​നം അ​ന്താ​രാ​ഷ്ട്ര ജേ​ർ​ണ​ലി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു.

മോ​ണി​ലി​സ്റ്റ​ർ ഗി​രീ​ഷി, ദ്രാ​വി​ഡ റി​യ​നോ​ള​ടി​സി എ​ന്നീ പേ​രു​ക​ളാ​ണ് പു​തി​യ ഇ​ന​ങ്ങ​ൾ​ക്ക് ന​ൽ​കി​യ​ത്. കോ​ഴി​ക്കോ​ട് സൂ​വോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ ശാ​സ്ത്ര​ജ്ഞ​ൻ ഡോ. ​പി. ഗി​രീ​ഷ് കു​മാ​ർ, ഡോ. ​റെ​യ്നോ​ൾ​ഡ്സ് എ​ന്നി​വ​രോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യാ​ണ് പേ​രു​ക​ൾ ന​ൽ​കി​യ​ത്.

മ​ഹാ​ത്മ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ശാ​സ്ത്ര​ജ്ഞ​ൻ ഡോ. ​പ്ര​ശാ​ന്ത് നാ​രാ​യ​ണ​ൻ, സെൻറ​ർ ഫോ​ർ ക​ൺ​സ​ർ​വേ​ഷ​ൻ ഇ​ക്കോ​ള​ജി എം.​ഇ.​എ​സ് മ​മ്പാ​ട് കോ​ള​ജി​ലെ സു​വോ​ള​ജി വ​കു​പ്പ് മേ​ധാ​വി ഡോ. ​കെ.​എ​സ്. അ​നൂ​പ് ദാ​സ്, ടി. ​ഫാ​ഹി​സ്, ഡോ. ​ആ​ർ. പാ​ലി​വാ​ൾ, ഡോ. ​വി.​പി. സ​ജീ​വ്, ഡോ. ​ന​വീ​ൻ ബാ​ബു, ഡോ. ​എ.​പി. തോ​മ​സ്, ഡോ. ​ജെ.​എം. ജൂ​ൽ​ക്ക എ​ന്നി​വ​രാ​ണ് ഗ​വേ​ഷ​ക സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Tags:    
News Summary - Two new earthworm species discovered in Silent Valley

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.