31 വരെ ഏപ്രിൽ മാസത്തെ റേഷൻ വിഹിതം വിതരണം

കുന്നംകുളം: സോഫ്റ്റ് വെയർ പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രിൽ 30ന് ഉച്ചക്കുശേഷം ഉണ്ടായ സാങ്കേതിക തകരാർ മൂലം ഏപ്രിൽ മാസത്തെ റേഷൻ വിഹിതം കിട്ടാത്ത കുന്നംകുളം താലൂക്ക് പരിധിയിലെ കാർഡുടമകൾക്ക് വിഹിതം ഈ മാസം 31 വരെ വാങ്ങാൻ സാധിക്കും. നിശ്ചിത സമയപരിധിക്കുള്ളിൽ ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.