must 1921 ശതാബ്ദി: നൂറ് ലഘുഭാഷണ പരമ്പര തുടങ്ങി കൊണ്ടോട്ടി: 1921ലെ മലബാർ സമരശതാബ്ദി ആചരണത്തിൻെറ ഭാഗമായി മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി സംഘടിപ്പിക്കുന്ന 100 ലഘുഭാഷണ പരമ്പര ആരംഭിച്ചു. 'മലബാർ സമരവും കമ്യൂണിസ്റ്റ് ഇൻറർനാഷനലും' വിഷയത്തിൽ ഡോ. ഹുസൈൻ രണ്ടത്താണിയും 'മലബാർ സമരം കമ്പളത്ത് ഗോവിന്ദൻ നായരുടെ പാട്ടിൽ' വിഷയത്തിൽ ടി.കെ. ഹംസയും പ്രഭാഷണം നടത്തി. കമ്പളത്ത് ഗോവിന്ദൻ നായർ രചിച്ച ഏറനാടിൻ ധീരമക്കൾ എന്ന ഗാനം സ്വാതി ബാലകൃഷ്ണൻ ആലപിച്ചു. മലബാർ സമരത്തിൻെറ പാട്ടു മുദ്രകൾ ഫൈസൽ എളേറ്റിൽ അവതരിപ്പിച്ചു. അക്കാദമിയുടെ യൂട്യൂബ് ചാനൽ vaidyartv യിൽ ആഗസ്റ്റ് 20വരെ ലഘുഭാഷണ പരമ്പര തുടരും. സെക്രട്ടറി റസാഖ് പയമ്പറോട്ട് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.