മലപ്പുറം: വിമാനാപകടത്തിൽപ്പെട്ട 40 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ച വാർത്ത വ്യാജമാണെന്ന് മലപ്പുറം ജില്ല കലക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു. ശനിയാഴ്ച രാവിലെയാണ് ചില ചാനലുകളിൽ യാത്രക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന വാർത്ത നൽകിയത്. ഇതോടെ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ നൂറുകണക്കിന് പേർ ആശങ്കയിലായി. തുടർന്നാണ് ജില്ല കലക്ടറും ആരോഗ്യ വകുപ്പും വിശദീകരണം നൽകിയത്. ആയിരക്കണക്കിന് പേർ മണിക്കൂറുകൾക്കകം കലക്ടറുടെ പോസ്റ്റർ ഷെയർ ചെയ്തു. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി ആവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.