തിരുവനന്തപുരം: എട്ടുദിവസത്തിനിടെ സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ കോവിഡ് പകർന്നത് 302 പേർക്ക്. സംസ്ഥാനത്തെ മൊത്തം കോവിഡ് രോഗികളുടെ എണ്ണം ആറായിരം (6195) പിന്നിട്ടു. പ്രതിദിനം ശരാശരി 200 പേർക്ക് എന്ന നിലയിൽ നിന്ന് 300 ലേക്ക് രോഗബാധിതരുടെ എണ്ണവും ഉയർന്നത് രോഗബാധയുടെ തീവ്രത ചൂണ്ടിക്കാട്ടുന്നു. ജനുവരി 30 മുതൽ ജൂലൈ എട്ടുവരെ 874 പേർക്കാണ് സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായത്. എന്നാൽ, ഇക്കഴിഞ്ഞ എട്ടുദിവസത്തിൽ മാത്രം സംസ്ഥാനത്ത് 1795 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗികൾ കൂടുന്നതിന് അനുസരിച്ച് ഉറവിടമറിയാത്ത കേസുകളും സമ്പർക്ക രോഗപ്പകർച്ചയും സംസ്ഥാനത്ത് കുതിച്ചുയരുകയാണ്. 1255 പേർ ഈ ദിവസങ്ങളിൽ രോഗമുക്തി നേടിയിട്ടുണ്ടെന്നതാണ് അൽപം ആശ്വാസം. ഡിസ്ചാർജിന് തുടർച്ചയായി രണ്ട് നെഗറ്റിവ് ഫലങ്ങൾ വേണ്ടതില്ലെന്നും ആദ്യസാമ്പിൾ നെഗറ്റിവാകുന്നതോടെ ആശുപത്രിവിടാമെന്നുമുള്ള പുതിയ വ്യവസ്ഥകളും രോഗമുക്തി നിരക്ക് വർധിക്കാൻ കാരണമായിട്ടുണ്ട്. തിരുവനന്തപുരം നഗരത്തിന് പുറമെ, എറണാകുളം, കോഴിക്കോട് ജില്ലകളിലും സമ്പർക്ക കേസുകൾ ആശങ്കജനകമായി ഉയരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.