ശക്തി
Posted On
date_range Updated On
date_range മാല പൊട്ടിക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശി പിടിയിൽ
തിരൂർ: തിരുനാവായ കുംഭമേളക്ക് കുടുംബത്തോടൊപ്പം വന്ന കുട്ടിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച തമിഴ്നാട് കോയമ്പത്തൂർ സ്വദേശിയായ ശക്തിയെ (30) നാട്ടുകാരുടെ സഹായത്തോടെ തിരൂർ പൊലീസ് പിടികൂടി. ചൊവ്വാഴ്ച രാത്രി എട്ടിന് തിരുനാവായ കൊടക്കല്ല് റോഡിൽ എച്ച്.പി പെട്രോളിയം പമ്പിന് സമീപത്തുള്ള സർവിസ് സ്റ്റേഷന് സമീപം വെച്ചാണ് രണ്ട് വയസുള്ള കുട്ടിയുടെ കഴുത്തിൽ നിന്നും അരപവൻ സ്വർണമാല പ്രതി പൊട്ടിക്കാൻ ശ്രമിച്ചത്. തുടർന്ന് നാട്ടുകാർ പിടികൂടി തിരൂർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.