അ​മ​ര​മ്പ​ല​ത്ത് കോ​ൺ​ഗ്ര​സി​ൽ വി​ഭാ​ഗീ​യ​ത രൂ​ക്ഷം; പോ​ര് തെ​രു​വി​ലേ​ക്ക്

​പൂ​ക്കോ​ട്ടും​പാ​ടം: അ​മ​ര​മ്പ​ല​ത്ത് കോ​ൺ​ഗ്ര​സി​ലെ വി​ഭാ​ഗീ​യ​ത പ​ര​സ്യ​പോ​രി​ലേ​ക്ക് നീ​ങ്ങു​ന്നു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് സ്ഥാ​നം സം​ബ​ന്ധി​ച്ച ത​ർ​ക്ക​വും സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ഗ്രൂ​പ്പ് ക​ളി​യു​മാ​ണ് പാ​ർ​ട്ടി​യെ​യും യു.​ഡി.​എ​ഫ് സം​വി​ധാ​ന​ത്തെ​യും പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ​ത്. ​ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്താ​ണ് പ്ര​ശ്ന​ങ്ങ​ളു​ടെ തു​ട​ക്കം. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലേ​ക്ക് മ​ത്സ​രി​ക്കാ​ൻ മ​ണ്ഡ​ലം പ്ര​സി​ഡ​ന്റാ​യി​രു​ന്ന കേ​മ്പി​ൽ ര​വി മാ​റി​യ​പ്പോ​ൾ താ​ൽ​ക്കാ​ലി​ക ചു​മ​ത​ല ഇ.​കെ. ഹം​സ​യെ ഏ​ൽ​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ, തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം ചു​മ​ത​ല തി​രി​കെ ന​ൽ​കു​ന്ന​തി​നെ​ച്ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്കം ഗ്രൂ​പ്പ് വൈ​ര​മാ​യി മാ​റു​ക​യാ​യി​രു​ന്നു. നി​ല​വി​ൽ കേ​മ്പി​ൽ ര​വി​ക്ക് ത​ന്നെ ചു​മ​ത​ല ന​ൽ​കി​യെ​ങ്കി​ലും പാ​ർ​ട്ടി​യി​ലെ ഒ​രു​വി​ഭാ​ഗം ഇ​തി​ൽ ക​ടു​ത്ത അ​തൃ​പ്തി​യി​ലാ​ണ്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രെ നി​ശ്ച​യി​ക്കു​ന്ന​തി​ൽ മു​സ്‍ലിം ലീ​ഗി​നെ അ​വ​ഗ​ണി​ച്ചെ​ന്ന പ​രാ​തി നി​ല​നി​ൽ​ക്കു​ന്നു. കോ​ൺ​ഗ്ര​സി​ലെ ഗ്രൂ​പ്പ് താ​ൽ​പ​ര്യ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി ഏ​ക​പ​ക്ഷീ​യ​മാ​യി തീ​രു​മാ​ന​മെ​ടു​ത്ത​തോ​ടെ യു.​ഡി.​എ​ഫ് സം​വി​ധാ​നം താ​റു​മാ​റാ​യി.

കോ​ൺ​ഗ്ര​സ് ഗ്രൂ​പ്പ് പോ​ര് മു​ത​ലെ​ടു​ത്ത് ലീ​ഗ് സ്ഥാ​നാ​ർ​ഥി​യെ സി.​പി.​എം സ്വ​ത​ന്ത്ര​ൻ പി​ന്തു​ണ​ച്ച​തോ​ടെ ക്ഷേ​മ​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​പ​ദം ലീ​ഗി​ന് ല​ഭി​ച്ചു. ഇ​ത് യു.​ഡി.​എ​ഫി​ൽ പ​ര​സ്യ​മാ​യ പോ​ർ​വി​ളി​ക​ൾ​ക്ക് കാ​ര​ണ​മാ​യി​രി​ക്കു​ക​യാ​ണ്. യു.​ഡി.​എ​ഫ് യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്ത് ച​ർ​ച്ച ചെ​യ്യാ​തെ കോ​ൺ​ഗ്ര​സ് ഏ​ക​പ​ക്ഷീ​യ തീ​രു​മാ​നം കൈ​ക്കൊ​ള്ളു​ക​യും മു​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം വി.​കെ. ബാ​ല​സു​ബ്ര​ഹ്മ​ണ്യ​നെ ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​നാ​യി മ​ണ്ഡ​ലം ക​മ്മി​റ്റി ഏ​ക​ക​ണ്ഠ​മാ​യി തീ​രു​മാ​നി​ക്കു​ക​യു​മാ​യി​രു​ന​നു. എ​ന്നാ​ൽ, പ​ഞ്ചാ​യ​ത്ത് ബോ​ർ​ഡി​ൽ എ​ത്തി​യ​പ്പോ​ൾ ഇ​ത് അ​ട്ടി​മ​റി​ക്ക​പ്പെ​ട്ട​താ​യി ഒ​രു​വി​ഭാ​ഗം ആ​രോ​പി​ക്കു​ന്നു. ബാ​ല​സു​ബ്ര​ഹ്മ​ണ്യ​നെ മാ​റ്റി മ​റ്റൊ​രു വ്യ​ക്തി​യെ തെ​ര​ഞ്ഞെ​ടു​ത്ത​ത് പാ​ർ​ട്ടി​യി​ൽ ചേ​രി​തി​രി​വ് വ​ർ​ധി​പ്പി​ച്ചു. കോ​ൺ​ഗ്ര​സി​ലെ ഇ​രു​വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ലെ ത​ർ​ക്ക​ങ്ങ​ളാ​ണ് അ​മ​ര​മ്പ​ല​ത്തെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പി​ന്നി​ലെ​ന്നാ​ണ് സൂ​ച​ന.

ജി​ല്ല നേ​തൃ​ത്വം കൃ​ത്യ​സ​മ​യ​ത്ത് ഇ​ട​പെ​ടാ​ത്ത​താ​ണ് പ്ര​ശ്ന​ങ്ങ​ൾ ഇ​ത്ര​ത്തോ​ളം വ​ഷ​ളാ​ക്കി​യ​തെ​ന്ന് പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ൽ ആ​ക്ഷേ​പ​മു​ണ്ട്. എ​ന്നാ​ൽ, ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് എം.​എ​ൽ.​എ ഇ​ട​പെ​ട്ട് ര​ണ്ടു​ത​വ​ണ ച​ർ​ച്ച ന​ട​ത്തി​യെ​ങ്കി​ലും തീ​രു​മാ​ന​മാ​കാ​തെ പി​രി​യു​ക​യാ​യി​രു​ന്നു. കൂ​ടാ​തെ, കൂ​ടി​യാ​ലോ​ച​ന​ക​ൾ ന​ട​ത്താ​തെ ആ​സൂ​ത്ര​ണ സ​മി​തി​യി​ൽ അം​ഗ​ങ്ങ​ളെ ചേ​ർ​ത്ത​തി​ലും പാ​ർ​ട്ടി​ക്കു​ള്ളി​ലും യു.​ഡി.​എ​ഫി​ലും അ​സം​തൃ​പ്തി പു​ക​യു​ന്നു​ണ്ട്. അ​മ​ര​മ്പ​ല​ത്തെ വി​ഭാ​ഗീ​യ​ത തു​ട​രു​ന്ന​ത് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു.​ഡി.​എ​ഫി​ന് തി​രി​ച്ച​ടി​യു​ണ്ടാ​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് സാ​ധാ​ര​ണ പ്ര​വ​ർ​ത്ത​ക​ർ.

പ്ര​ശ്ന​ങ്ങ​ൾ ഉ​ട​ൻ പ​രി​ഹ​രി​ക്കും -കേ​മ്പി​ൽ ര​വി

പൂ​ക്കോ​ട്ടും​പാ​ടം: ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​നാ​യി വി.​പി. ക​രീ​മി​നെ​യാ​ണ് പാ​ർ​ട്ടി തീ​രു​മാ​നി​ച്ച​തെ​ന്നും എം.​എ​ൽ.​എ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ്, കെ.​പി.​സി.​സി അം​ഗം എ​ൻ.​എ. ക​രീം എ​ന്നി​വ​ര​ട​ങ്ങി​യ പ്ര​സീ​ഡി​യ​മാ​ണ് തീ​രു​മാ​നം കൈ​ക്കൊ​ണ്ട​തെ​ന്നും മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്റ് കേ​മ്പി​ൽ ര​വി ‘മാ​ധ്യ​മ’​ത്തോ​ട് പ​റ​ഞ്ഞു. യു.​ഡി.​എ​ഫി​ലെ​യും പാ​ർ​ട്ടി​യി​ലെ​യും പ്ര​ശ്ന​ങ്ങ​ളി​ൽ തീ​രു​മാ​ന​മാ​യി​ട്ടു​ണ്ട്. എം.​എ​ൽ.​എ തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് തി​രി​ച്ചെ​ത്തി​യാ​ൽ ഉ​ട​ൻ അ​ന്തി​മ തീ​രു​മാ​ന​മു​ണ്ടാ​കും -അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

Tags:    
News Summary - Divisions in the Congress are growing in Amarambalam; War is on the streets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.