സ​ര്‍വ​ക​ലാ​ശാ​ല കാ​മ്പ​സ് ചു​റ്റു​മ​തി​ല്‍ നി​ര്‍മാ​ണം; 5.30 കോ​ടി രൂ​പ​യു​ടെ പ്ര​വൃ​ത്തി​ക്ക് അ​നു​മ​തി

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല​യു​ടെ പ്ര​ധാ​ന കാ​മ്പ​സ് പൂ​ര്‍ണ​മാ​യും ചു​റ്റു​മ​തി​ല്‍ കെ​ട്ടി സം​ര​ക്ഷി​ക്കാ​ൻ 5.30 കോ​ടി രൂ​പ അ​നു​വ​ദി​ക്കാ​ന്‍ തീ​രു​മാ​നം. വൈ​സ് ചാ​ന്‍സ​ല​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന സി​ന്‍ഡി​ക്കേ​റ്റ് ഉ​ന്ന​താ​ധി​കാ​ര സ​മി​തി യോ​ഗ​ത്തി​ലാ​ണ് നി​ര്‍ണാ​യ​ക തീ​രു​മാ​നം.

ല​ഹ​രി മാ​ഫി​യ​യു​ടെ സാ​ന്നി​ധ്യം, പു​റ​ത്തു​നി​ന്നു​ള്ള മാ​ലി​ന്യം ത​ള്ള​ൽ, തെ​രു​വു​നാ​യ് ശ​ല്യം എ​ന്നി​വ വി​ദ്യാ​ര്‍ഥി​ക​ളു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും സു​ര​ക്ഷ​ക്കും അ​ക്കാ​ദ​മി​ക അ​ന്ത​രീ​ക്ഷ​ത്തി​നും ഭീ​ഷ​ണി​യാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്.

കാ​മ്പ​സി​ന്റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും അ​ന​ധി​കൃ​ത പ്ര​വേ​ശ​നം നി​യ​ന്ത്രി​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്നും രാ​ത്രി​ക​ളി​ല്‍ സാ​മൂ​ഹി​ക​വി​രു​ദ്ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ വ​ര്‍ധി​ക്കു​ന്ന​താ​യും അ​ധി​കൃ​ത​ര്‍ യോ​ഗ​ത്തി​ല്‍ അ​റി​യി​ച്ചു.

സു​ര​ക്ഷാ പ്ര​ശ്‌​ന​ങ്ങ​ള്‍ അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്കേ​ണ്ട ആ​വ​ശ്യ​ക​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് ദ്രു​ത​ഗ​തി​യി​ല്‍ ചു​റ്റു​മ​തി​ല്‍ നി​ര്‍മാ​ണ​ത്തി​ന് പ്രൊ​പ്പോ​സ​ല്‍ അം​ഗീ​ക​രി​ച്ച​ത്. പ​ദ്ധ​തി സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍ത്തി​യാ​ക്കാ​നും നി​ല​വാ​ര​മു​ള്ള നി​ര്‍മാ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഉ​റ​പ്പാ​ക്കാ​നും പ്ര​ത്യേ​ക മേ​ല്‍നോ​ട്ട സ​മി​തി രൂ​പ​വ​ത്ക​രി​ക്കു​മെ​ന്ന് വൈ​സ് ചാ​ന്‍സ​ല​ര്‍ ഡോ. ​പി. ര​വീ​ന്ദ്ര​ന്‍ പ​റ​ഞ്ഞു.

Tags:    
News Summary - Construction of a wall around the university campus; Permission granted for work worth Rs 5.30 crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.