ജാമിയ അൽ ഹിന്ദ് മൂന്നാം സനദ് ദാന സമ്മേളനതിന്റെ ഭാഗമായി സംഘടിപ്പിച്ച ഹദീസ് കോൺഫറൻസിൽ മുഖ്യാതിഥിയായി പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ സംസാരിക്കുന്നു
മിനി ഊട്ടി: സമൂഹത്തിൽ ബോധപൂർവ്വം സൃഷ്ടിക്കുന്ന വിഭാഗീയതകളെയും വിശ്വാസികൾ നേരിടുന്ന വെല്ലുവിളികളെയും സഹിഷ്ണുതയോടെയും വിവേകത്തോടെയും നേരിടാൻ തയ്യാറാവണമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ പറഞ്ഞു. ജാമിയ അൽ ഹിന്ദ് മൂന്നാം സനദ് ദാന സമ്മേളനതിന്റെ ഭാഗമായി സംഘടിപ്പിച്ച ഹദീസ് കോൺഫറൻസിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസി സമൂഹം അനുദിനം വെല്ലുവിളികളിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. പുതിയ കാലത്തിന്റെയും പുതിയ തലമുറയുടെയും പ്രശ്നങ്ങളെ അഡ്രസ്സ് ചെയ്യാൻ മത സംഘടനകൾക്ക് സാധിക്കേണ്ടതുണ്ട്.
ഈ രംഗത്ത് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ചെയ്യുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്. പുതിയ കാലത്തെ പ്രശ്നങ്ങൾക്ക് പരിഹാരം പ്രവാചകചര്യയിലും വിശുദ്ധ ഖുർആനിലും ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമ്മേളനം അബ്ദുൽ അസീസ് ഖാദി മുംബൈ ഉദ്ഘാടനം ചെയ്തു. സാദിഖ് മദീനി അധ്യക്ഷത വഹിച്ചു. അബ്ദുൽ മാലിക് സലഫി, അബൂബക്കർ സലഫി, ഹംസ മദീനി, താജുദ്ദീൻ സ്വലാഹി, അർഷദ് അൽഹികമി, എന്നിവർ സംസാരിച്ചു.
മിനി ഊട്ടി: കേരളത്തിലെ അറബി ഭാഷയുടെ പ്രചാരണത്തിനും വളർച്ചയ്ക്കും അറബിക് കോളജുകൾ വഹിച്ച പങ്ക് നിസ്തൂലമാണെന്ന് ജാമിഅഃ അൽഹിന്ദ്. മൂന്നാം സനദ് ദാന സമ്മേളനത്തോടനുബന്ധിച്ച് 'അറബിക്കോളേജുകൾ ചരിത്രവും ദൗത്യവും' എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച അറബിക് കോൺഫറൻസ് അഭിപ്രായപ്പെട്ടു. കേരളവും അറബ് ലോകവുമായുള്ള ഊഷ്മള ബന്ധം ശക്തിപ്പെടുത്തുന്നതിൽ അറബി കോളേജുകളും അറബി ഭാഷാ പണ്ഡിതന്മാരും വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
ജാമിഅ അൽ ഹിന്ദ് മൂന്നാം സനദ് ദാന സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അറബിക് കോൺഫറൻസ് ഷെയ്ഖ് ശുഹൈബ് ഹസൻ മുബാറക് ഫൂരി ഉത്തർപ്രദേശ് ഉദ്ഘാടനം ചെയ്യുന്നു
ആഗോളതലത്തിൽ തൊഴിൽ സാധ്യതകൾ ഉള്ള കോഴ്സുകളും പരിശീലന കേന്ദ്രങ്ങളും അറബിക് കോളജുകളിൽ ആരംഭിക്കാൻ നടപടികൾ സ്വീകരിക്കണം. അറബ് ലോകവുമായി കൂടുതൽ സാംസ്കാരിക വിനിമയത്തിന് അവസരങ്ങൾ ഒരുക്കാൻ അറബിക് കോളജുകൾക്ക് സാധിക്കണമെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു. ഷെയ്ഖ് സുഹൈബ് ഹസൻ മുബാറക്ക്ഫൂരി ഉത്തർപ്രദേശ്, കോൺഫറൻസ് ഉദ്ഘാടനം ചെയ്തു. ഡോ വി.എം മുഹമ്മദ് മദനി അധ്യക്ഷത വഹിച്ചു. ദുബായ് അൽ റാഷിദ് സെന്റർ ഡയറക്ടർ ഡോ.സയ്യിദ് മുഹമ്മദ് ശാക്കിർ, ഡോ. അബ്ദുല്ലാ സുലുമി, ടി.കെ യൂസുഫ് സലഫി, ഡോ. ഷാനവാസ് പറവണ്ണ, സഅഫർ സാദിഖ് മദീനി, എന്നിവർ വിഷയം അവതരിപ്പിച്ചു. പരുപാടിയിൽ ഡോ.റാഫി ചെമ്പ്ര സമാപന പ്രഭാഷണം നടത്തി.
തൊഴിലിടങ്ങളിലെ സ്ത്രീസമൂഹത്തിന്റെ സുരക്ഷ സംബന്ധിച്ച നടപടികൾ കടലാസിലൊതുക്കാതെ പ്രായോഗിക സമീപനത്തിലേക്കും സുരക്ഷിതത്വ ബോധം വർധിപ്പിക്കുന്നതിനും സർക്കാർ മികച്ച പരിഗണന നൽകണമെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ. ജാമിഅ അൽ ഹിന്ദ് അൽ ഇസ്‌ലാമിയയുടെ മൂന്നാം സനദ് ദാന സമ്മേളനത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച വനിതാ സമ്മേളനത്തിലാണ് ഈ ആവിശ്യം ഉന്നയിച്ചത്.
ആരോഗ്യ മേഖല ഉൾപ്പെടെയുള്ള തൊഴിൽ മേഖലയിൽ സ്ത്രീ പങ്കാളിത്തം വൻതോതിൽ ഉണ്ടെന്നിരിക്കെ, തൊഴിലിടങ്ങളിലെ അതിക്രമവും ഭീഷണികളും സ്ത്രീ സമൂഹത്തിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കാൻ കാരണമായിട്ടുണ്ട്. കുടുംബ ബന്ധങ്ങളിലെ ശാക്തീകരണത്തിനും, വിശ്വാസ മലീകരണത്തിനുമെതിരെ സ്ത്രീകൾ രംഗത്ത് വരണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ജാമിയ അൽ ഹിന്ദ് മൂന്നാം സനദ് ദാന സമ്മേളനത്തോടനുബന്ധിച്ച് പാണക്കാട് സംഘടിപ്പിച്ച വനിതാ സമ്മേളനം മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എ.പി. സ്മിജി ഉദ്ഘാടനം ചെയ്യുന്നു
മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എ.പി. സ്മിജി സമ്മേളനം ഉദ്ഘാടനം ചെയ്തു. വിസ്ഡം വിമൻ സംസ്ഥാന പ്രസിഡന്റ് സഹ്റ സുല്ലമിയ്യ അധ്യക്ഷത വഹിച്ചു. സിർഷിബിനി സ്വലാഹിയ്യ, മലപ്പുറം മുനിസിപ്പാലിറ്റി ചെയർപേഴ്സൺ റിനിഷ റഫീഖ്, ഊരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫ്രീന അഷ്റഫ്, എം.സി. അസ്മാബി, ഹനീന ടി.കെ, സാറാ ഹക്കിം, ശിഹാബ് എടക്കര, ഹാരിസ് ബിൻ സലീം, കെ.പി ഷാഹിദ ടീച്ചർ എന്നിവർ സംസാരിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.