പാതിവഴിയിൽ മുടങ്ങിയ പാലത്തിങ്ങലിലെ പരപ്പനങ്ങാടി പ്ലാനറ്റോറിയം കെട്ടിടം
പരപ്പനങ്ങാടി: പാലത്തിങ്ങൽ പ്ലാനറ്റോറിയം ആൻഡ് സയൻസ് പാർക്ക് തുടർ നിർമാണത്തിന് സംസ്ഥാന സർക്കാർ ഒരു കോടി രൂപ അനുവദിച്ചതായി കെ.പി.എ. മജീദ് എം.എൽ.എ അറിയിച്ചു. ചുറ്റുമതിൽ നിർമാണം, കഫറ്റീരിയ, സെക്യൂരിറ്റി കാബിൻ, സന്ദർശകർക്കുള്ള ടോയ്ലറ്റ് കോംപ്ലെക്സ് എന്നിവയാണ് ഈ പ്രവൃത്തിയിൽ വരുന്നത്.
ഈ പദ്ധതി പൂർത്തീകരണത്തിനുള്ള തൂക പൂർണമായും അനുവദിക്കാൻ 10 വർഷമായി നിരന്തരം ആവശ്യപ്പെടുകയാണ്. പ്രവൃത്തി നിർവഹണത്തിന് പൊതുമരാമത്ത് വകുപ്പിനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. വകുപ്പാണ് തുടർ നടപടികൾ സ്വീകരിക്കുക. അടിയന്തരമായി ടെൻഡർ നടപടികൾ പൂർത്തിയാക്കി പ്രവൃത്തി ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ജില്ല എക്സിക്യൂട്ടീവ് എൻജിനീയറോട് ആവശ്യപ്പെട്ടതായി കെ.പി.എ. മജീദ് എം.എൽ.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.