തേഞ്ഞിപ്പലം: ആറുമുതല്‍ പതിനൊന്നാം ക്ലാസുവരെയുള്ള സ്കൂള്‍ വിദ്യാർഥികള്‍ക്ക് കേരളത്തിലെ മുന്‍നിര സ്പോര്‍ട്സ് സ്‌കൂളുകളിലേക്കുള്ള സെലക്ഷന്‍ ട്രയല്‍സ് ചൊവ്വാഴ്ച കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ നടക്കും. അത്ലറ്റിക്സ്, ബോക്സിങ്, ജൂഡോ, ക്രിക്കറ്റ്, തായ്‌ക്വാൻഡോ, വോളിബാള്‍, ബാസ്‌കറ്റ്ബാള്‍, ഹോക്കി, റെസ്ലിങ് തുടങ്ങിയവയുടെ സെലക്ഷനാണ് നടക്കുന്നത്. വിദ്യാർഥികള്‍ ജനന സര്‍ട്ടിഫിക്കറ്റും ആധാര്‍ കാര്‍ഡും രണ്ട് ഫോട്ടോയും സഹിതം രാവിലെ എട്ടിന് മുമ്പ് സ്റ്റേഡിയത്തില്‍ ഹാജരാകണം. ആറ്, ഏഴ് ക്ലാസുകളിലേക്ക് ജനറല്‍ ടെസ്റ്റ് വഴിയും ഒമ്പത്, 10 ക്ലാസുകളിലെ ഒഴിവുള്ള സീറ്റിലേക്ക് സംസ്ഥാനതല മെഡല്‍ ജേതാക്കള്‍ക്കും എട്ട്,11 ക്ലാസുകളിലേക്ക് ജനറല്‍ ടെസ്റ്റിനൊപ്പം ഗെയിം പ്രാവീണ്യം കൂടി പരിഗണിച്ചാവും പ്രവേശനം നല്‍കുക. പ്രഗല്ഭരായ അനവധി കോച്ചുമാരുടെ കീഴില്‍ അത്യാധുനിക സൗകര്യങ്ങളോടുകൂടി ട്രെയിനിങ് നടത്താന്‍ വിദ്യാർഥികള്‍ക്ക് ഇതിലൂടെ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു. ഡയറക്ടറേറ്റ് ഓഫ് സ്പോര്‍ട്സ് ആന്‍ഡ് യൂത്ത് അഫയേഴ്‌സിന്റെ കീഴിലെ സ്പോര്‍ട്സ് കേരളയാണ് ഈ അവസരം ഒരുക്കുന്നത്. തിരുവനന്തപുരം ജി.വി രാജ സ്പോര്‍ട്സ് സ്കൂള്‍, കണ്ണൂര്‍ സ്പോര്‍ട്സ് സ്കൂള്‍, തൃശൂര്‍ സ്പോര്‍ട്‌സ് ഡിവിഷന്‍ എന്നിവിടങ്ങളിലേക്കുള്ള ആറുമുതല്‍ 11 വരെ ക്ലാസുകളിലേക്കുള്ള സെലക്ഷന്‍ ട്രയല്‍സാണ് നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.