ഭവാനിപ്പുഴയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

ചെക് ഡാമിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി അഗളി: രംഗനാഥപുരം ചെക് ഡാമിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൂട്ടുകാർക്കൊപ്പം അട്ടപ്പാടിയിൽ വിനോദ യാത്രക്കെത്തിയ കോയമ്പത്തൂർ സ്വദേശി സുരേന്ദ്രനാണ്​ (24) മരിച്ചത്. ഞായറാഴ്ച വൈകീട്ടാണ് കാണാതായത്​. നാട്ടുകാരും ഫയർഫോഴ്‌സും പൊലീസും ചേർന്ന് നടത്തിയ തിരച്ചിലിൽ തിങ്കളാഴ്ച രാവിലെ പത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്. തമിഴ്നാട് സോമയന്നൂർ മണിപ്രകാശിന്‍റെ മകനാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.