യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി കു​റു​ക്കോ​ളി മൊ​യ്തീ​ൻ

പ്ര​ചാ​രണ​ത്തി​നി​ടെ, എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി വി. ​അ​ബ്ദു​റ​ഹ്മാ​ൻ

പ്ര​ച​ാര​ണ​ത്തി​നി​ടെ

തി​രൂ​രി​ൽ ഗ്ലാ​മ​ർ പോ​രാ​ട്ടം

തി​രൂ​ർ: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ച​രി​ത്ര​ത്തി​ൽ ഒ​രു ത​വ​ണ മാ​ത്ര​മാ​ണ് മു​സ്​​ലിം ലീ​ഗ് കോ​ട്ട​യാ​യ തി​രൂ​രി​ൽ വി​ള്ള​ലു​ണ്ടാ​യ​ത്. 2006ലാ​യി​രു​ന്നു ലീ​ഗി​ന്‍റെ പ​ച്ച​ത്തു​രു​ത്തി​ൽ സി.​പി.​എം അ​പ്ര​തീ​ക്ഷി​ത വി​ജ​യം നേ​ടി​യ​ത്. 2006ന് ​മു​മ്പും ശേ​ഷ​വും ത​ങ്ങ​ളു​ടെ കോ​ട്ട ഭ​ദ്ര​മാ​ക്കി നി​ല​നി​ർ​ത്താ​ൻ ലീ​ഗി​നും യു.​ഡി.​എ​ഫി​നും ക​ഴി​ഞ്ഞി​ട്ടു​ണ്ട്. എ​ന്നാ​ൽ, ഇ​ത്ത​വ​ണ ഗ്ലാ​മ​ർ പോ​രാ​ട്ട​ത്തി​നാ​ണ് തി​രൂ​ർ സാ​ക്ഷി​യാ​കു​ന്ന​ത്. കാ​യി​ക വ​കു​പ്പ് മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​ൻ സി.​പി.​എം ചി​ഹ്ന​ത്തി​ൽ എ​ൽ.​ഡി.​എ​ഫി​നാ​യും സി​റ്റി​ങ് എം.​എ​ൽ.​എ​യാ​യ ലീ​ഗി​ന്‍റെ കു​റു​ക്കോ​ളി മൊ​യ്തീ​ൻ യു.​ഡി.​എ​ഫി​നാ​യും ക​ള​ത്തി​ലി​റ​ങ്ങു​ന്ന മ​ണ്ഡ​ലം കേ​ര​ള​ത്തി​ൽ ത​ന്നെ ഏ​വ​രും ഉ​റ്റു​നോ​ക്കു​ന്ന ഒ​ന്നാ​ണ്.

താ​നൂ​ർ മ​ണ്ഡ​ല​ത്തി​ൽ പ്ര​ഖ്യാ​പി​ച്ച സ്ഥാ​നാ​ർ​ഥി​ത്വം ഉ​പേ​ക്ഷി​ച്ച് ലീ​ഗ് കോ​ട്ട​യാ​യ തി​രൂ​ർ ചോ​ദി​ച്ച് വാ​ങ്ങി​യ വി. ​അ​ബ്ദു​റ​ഹ്മാ​ൻ വി​ജ​യ​ത്തി​ൽ കു​റ​ഞ്ഞ​തൊ​ന്നും പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ല. എ​ന്നാ​ൽ, ഗ്ലാ​മ​ർ പോ​രാ​ട്ട​ത്തി​ലും തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വി​ജ​യം ഉ​റ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന​വ​ട്ട പ്ര​ച​ര​ണ​ത്തി​ലാ​ണ് കു​റു​ക്കോ​ളി മൊ​യ്തീ​ൻ. തി​രൂ​ർ ന​ഗ​ര​സ​ഭ, വെ​ട്ടം, ത​ല​ക്കാ​ട്, ക​ൽ​പ​ക​ഞ്ചേ​രി, വ​ള​വ​ന്നൂ​ർ, തി​രു​നാ​വാ​യ, ആ​ത​വ​നാ​ട് എ​ന്നി​വ​യി​ൽ ഉ​ജ്ജ്വ​ല വി​ജ​യ​മാ​ണ് ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു.​ഡി.​എ​ഫ് നേ​ടി​യ​ത്.

2021 നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 7,214 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​യി​രു​ന്നു കു​റു​ക്കോ​ളി​യു​ടെ വി​ജ​യം. എ​ന്നാ​ൽ, 2024 ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് 50,330 വോ​ട്ട് ഭൂ​രി​പ​ക്ഷം നേ​ടാ​നാ​യ​ത് ലീ​ഗി​ന്‍റെ ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​പ്പി​ച്ചെ​ങ്കി​ലും നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ട്ടി​മ​റി​യാ​ണ് എ​ൽ.​ഡി.​എ​ഫ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി യു.​ഡി.​എ​ഫി​ന് അ​നു​കൂ​ല​മാ​യി ചി​ന്തി​ക്കു​മ്പോ​ൾ എ​സ്.​ഡി.​പി.​ഐ പി​ന്തു​ണ ഏ​ത് മു​ന്ന​ണി​ക​ൾ​ക്കാ​ണ് എ​ന്ന് ഇ​തു​വ​രെ വ്യ​ക്ത​മ​ല്ല. സ്വ​ത​ന്ത്ര​ർ ഉ​ൾ​പ്പെ​ടെ 10 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് തി​രൂ​രി​ൽ മ​ത്സ​ര രം​ഗ​ത്തു​ള്ള​ത്. എ​ൻ.​ഡി.​എ​ക്കാ​യി കെ. ​നാ​രാ​യ​ണ​നാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.

ല​ക്ഷ്യം വി​ക​സ​ന​കു​തി​പ്പ് -വി. ​അ​ബ്ദു​റ​ഹ്മാ​ൻ

താ​നൂ​രി​ൽ വി​ക​സ​ന പെ​രു​മ​ഴ തീ​ർ​ത്ത പോ​ലെ ത​ന്‍റെ സ്വ​ന്തം നാ​ടാ​യ തി​രൂ​രി​ലും വി​ക​സ​നം കൊ​ണ്ടു​വ​രു​ക​യാ​ണ് ല​ക്ഷ്യം. താ​നൂ​ർ മാ​റി​യ​ത് പോ​ലെ തി​രൂ​രും മാ​റും. തി​രൂ​ർ മ​ണ്ഡ​ല​ത്തി​ന്‍റെ സ​മ​ഗ്ര വി​ക​സ​ന​മാ​ണ് ല​ക്ഷ്യം.

വി​ക​സ​നം തു​ട​രും-കു​റു​ക്കോ​ളി മൊ​യ്തീ​ൻ

തി​രൂ​രി​ൽ വി​ക​സ​ന തു​ട​ർ​ച്ച​യാ​ണ് ല​ക്ഷ്യം. എ​തി​ർ സ്ഥാ​നാ​ർ​ഥി​യ​ല്ല പ്ര​ശ്നം എ​തി​ർ മു​ന്ന​ണി​യാ​ണ്. 10 വ​ർ​ഷ​ത്തെ ദു​ർ​ഭ​ര​ണ​ത്തി​ന് അ​ന്ത്യ​മാ​യാ​കും ഇ​ത്ത​വ​ണ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ്. വി​ക​സ​ന കു​തി​പ്പി​നാ​ണ് താ​ൻ വോ​ട്ട​ഭ്യ​ർ​ഥി​ക്കു​ന്ന​ത്.

Tags:    
News Summary - Glamour fight in Tirur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.