വേങ്ങര: ഹജ്ജ് എംബാർക്കേഷൻ പോയന്‍റ് അടിയന്തരമായി കരിപ്പൂരിൽ പുനഃസ്ഥാപിക്കണമെന്നും വലിയ വിമാനങ്ങൾ ഇറങ്ങുന്നതിന് ഏർപ്പെടുത്തിയ വിലക്ക് നീക്കണമെന്നും കേരള പ്രവാസി സംഘം വേങ്ങര പഞ്ചായത്ത് സമ്മേളനം ആവശ്യപ്പെട്ടു. കോട്ടക്കൽ ഏരിയ സെക്രട്ടറി അബ്ദുറഹിമാൻ മച്ചിങ്ങൽ ഉദ്ഘാടനം ചെയ്തു. സി.എച്ച്. ഇബ്രാഹിം ഷാ പതാക ഉയർത്തി. ടി.പി. മൊയ്തീൻ കുട്ടി അധ്യക്ഷത വഹിച്ചു. കണ്ണേത്ത് കുഞ്ഞിമുഹമ്മദ് സംഘടന റിപ്പോർട്ടും കെ. നാരായണൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. വി. ശിവദാസ്, ടി. കബീർ, കെ. ഉബൈദ് എന്നിവർ സംസാരിച്ചു. മുൻകാല പ്രവാസികളായ എ.കെ. അബുഹാജി, പുല്ലമ്പലവൻ ഹംസ ഹാജി, പുളിക്കൽ നാരായണൻ, നടക്കൽ ആലി ഹാജി എന്നിവരെ ആദരിച്ചു. ഭാരവാഹികൾ: കെ. നാരായണൻ (പ്രസി.), ചിറയിൽ സുബ്രഹ്മണ്യൻ, കെ.ടി. വാസു (വൈസ് പ്രസി.), കെ.വി. ഗോപിനാഥ് (സെക്ര.), മജീദ് പുല്ലമ്പലവൻ, എ.കെ. നൗഷാദ് (ജോ. സെക്ര.), ടി.പി. മൊയ്തീൻ കുട്ടി (ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.