മലപ്പുറം: വനം വന്യജീവി വകുപ്പ്, മലപ്പുറം സോഷ്യൽ ഫോറസ്ട്രി ഡിവിഷനുകളുടെ നേതൃത്വത്തിൽ തിരുനാവായ തണ്ണീർത്തടങ്ങളിൽ പക്ഷികളുടെ സർവേ നടത്തി. ഫ്രണ്ട്സ് ഓഫ് നാച്വർ, റീ എക്കൗ തിരുനാവായ സംഘടനകളുടെ സഹകരണത്തോടെ പട്ടർനടക്കാവ്, കുണ്ടിലങ്ങാടി, വലിയപറപ്പൂർ, പല്ലാർ കായൽ, ചെമ്പിക്കൽ, മഞ്ചാടി, സൗത്ത് പല്ലാർ, ബന്ദർ, താമരക്കുളം, കൊടക്കൽ എന്നിവിടങ്ങളിലാണ് സർവേ നടത്തിയത്. തണ്ണീർത്തടപക്ഷികളുടെ സംരക്ഷണത്തിൽ പൊതുജനങ്ങൾക്ക് അവബോധം നൽകുന്നതിനും തണ്ണീർത്തടങ്ങളിലെ പക്ഷികളുടെ ആവാസവ്യവസ്ഥ മനസ്സിലാക്കുന്നതിനും വിവരങ്ങൾ ശേഖരിക്കുന്നതിനുമാണ് സർവേ നടത്തിയത്. മലപ്പുറം സോഷ്യൽ ഫോറസ്ട്രി ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് വി. സജികുമാർ, പക്ഷി നിരീക്ഷകരായ ഡോ. ബിനു, ശ്രീനില മഹേഷ്, റഫീക്ക് ബാബു, വിവേക്, സൽമാൻ മാസ്റ്റർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സർവേ നടത്തിയത്. 200ൽപരം പക്ഷികളുടെയും വുള്ളിനെക്ഡ് സ്റ്റോർക്ക്, യുറേഷ്യൻ മാർഷ് ഹാരിയർ തുടങ്ങി അപൂർവ ഇനത്തിൽപ്പെട്ട പക്ഷികളെയും സർവേയിൽ കണ്ടെത്തി. റേഞ്ച് ഓഫിസർമാരായ മുഹമ്മദ് നിഷാൽ പുളിക്കൽ, രാജീവൻ, അനസ് കുറ്റൂർ, ഉമ്മർ ചിറക്കൽ, കെ.പി. അലവി എന്നിവർ പങ്കെടുത്തു. m3 aslm1 thanneerthadam വനം വന്യജീവി വകുപ്പ്, മലപ്പുറം സോഷ്യൽ ഫോറസ്ട്രി ഡിവിഷനുകളുടെ നേതൃത്വത്തിൽ തിരുനാവായ തണ്ണീർത്തടങ്ങളിൽ നടത്തിയ പക്ഷികളുടെ സർവേ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.