കൊണ്ടോട്ടി: യു.ഡി.എഫിന്റെ പച്ചത്തുരുത്തായ കൊണ്ടോട്ടി നിയോജക മണ്ഡലത്തില്‍ മുന്നണിയുടെ ആത്മവിശ്വാസമുയര്‍ത്തുന്നതായി തദ്ദേശ തെരഞ്ഞെടുപ്പിലെ ജനവിധി. ഇടത് കേന്ദ്രങ്ങളില്‍ വിള്ളലുണ്ടാക്കി കൂടുതല്‍ സീറ്റുകളും തദ്ദേശ കേന്ദ്രങ്ങളുടെ ഭരണവും നേടാനായതെന്നത് വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഐക്യ മുന്നണിക്ക് കരുത്താകും. മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പുളിക്കല്‍ ഗ്രാമ പഞ്ചായത്തില്‍ എല്‍.ഡി.എഫില്‍നിന്ന് യു.ഡി.എഫ് പിടിച്ചെടുത്തു. കൊണ്ടോട്ടി നഗരസഭയിലും ചെറുകാവ്, മുതുവല്ലൂര്‍, വാഴക്കാട്, ചീക്കോട് ഗ്രാമ പഞ്ചായത്തുകളിലും മികച്ച ലീഡോടെ ഭരണം നിലനിര്‍ത്താനായതും അനുകൂല ഘടകമാകുകയാണ്. വാഴയൂര്‍ ഗ്രാമ പഞ്ചായത്തില്‍ മാത്രമാണ് എല്‍.ഡി.എഫ് ഭരണം പിടിച്ചത്.
മണ്ഡലത്തിലെ തദ്ദേശഭരണ സ്ഥാപനങ്ങളിലൊന്നും വാര്‍ഡുകളുടെ എണ്ണത്തില്‍ പറയത്തക്ക കുറവ് യു.ഡി.എഫിനുണ്ടായിട്ടില്ല. മിക്കയിടങ്ങളിലും ലീഡ് ഉയര്‍ത്താനുമായി. എല്‍.ഡി.എഫ് ഭരിച്ചിരുന്ന പുളിക്കല്‍ ഗ്രാമ പഞ്ചായത്തില്‍ ആകെയുള്ള 24 വാര്‍ഡുകളില്‍ 21 വാര്‍ഡുകളിലും വിജയിച്ചാണ് യു.ഡി.എഫ് അധികാരം തിരിച്ചുപിടിച്ചത്.
കഴിഞ്ഞ തവണ 10 സീറ്റുകളായിരുന്നു. അതേസമയം 11 വാര്‍ഡുകളില്‍ വിജയിച്ചിരുന്ന ഭരണ മുന്നണിയായ എല്‍.ഡി.എഫ് ഇത്തവണ മൂന്ന് വാര്‍ഡുകളില്‍ മാത്രമായി. യു.ഡി.എഫ് ഭരണം നിലനിര്‍ത്തിയ കൊണ്ടോട്ടി നഗരസഭ, ചെറുകാവ്, മുതുവല്ലൂര്‍, വാഴക്കാട്, ചീക്കോട് ഗ്രാമ പഞ്ചായത്തുകളില്‍ വ്യക്തമായ ഭൂരിപക്ഷമാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്. കൊണ്ടോട്ടി നഗരസഭയില്‍ 41 വാര്‍ഡുകളില്‍ വെല്‍ഫയര്‍ പാര്‍ട്ടിയുള്‍പ്പെട്ട 35 വാര്‍ഡുകളില്‍ യു,ഡി.എഫും ആറ് വാര്‍ഡുകളില്‍ എല്‍.ഡി.എഫുമാണ്. ചെറുകാവ് ഗ്രാമ പഞ്ചായത്തില്‍ 22 വാര്‍ഡുകളില്‍ യു.ഡി.എഫ് - 15, എല്‍.ഡി.എഫ് - ആറ്, എന്‍.ഡി.എ - ഒന്ന്, ആകെ 18 വാര്‍ഡുകളുള്ള മുതുവല്ലൂര്‍ ഗ്രാമ പഞ്ചായത്തില്‍ യു.ഡി.എഫ് - 13, എല്‍.ഡി.എഫ് - അഞ്ച്, വാഴക്കാട് ഗ്രാമ പഞ്ചായത്തില്‍ 22 വാര്‍ഡുകളില്‍ യു.ഡി.എഫ് - 18, എല്‍.ഡി.എഫ് - 04, ചീക്കോട് ഗ്രാമ പഞ്ചായത്തില്‍ 21 വാര്‍ഡുകളില്‍ യു.ഡി.എഫ് - 15, എല്‍.ഡി.എഫ് - ആറ് എന്നിങ്ങനെയാണ് കക്ഷിനില. അതേസമയം, വാഴയൂര്‍ ഗ്രാമ പഞ്ചായത്ത് മാത്രമാണ് എല്‍.ഡി.എഫിന് പിടിവള്ളിയായത്. കഴിഞ്ഞ തവണ എല്‍.ഡി.എഫും യു.ഡി.എഫും തുല്യ ശക്തികളായപ്പോള്‍ സി.പി.ഐയെ കൂട്ടുപിടിച്ച് നറുക്കെടുപ്പിലൂടെ യു.ഡി.എഫാണ് അധികാരത്തിലെത്തിയത്. എന്നാലിത്തവണ 20 വാര്‍ഡുകളില്‍ 12 സീറ്റുകളില്‍ സി.പി.എം വിജയിച്ച് ഭരണം എല്‍.ഡി.എഫ് നേടി. എട്ട് സീറ്റുകള്‍ മാത്രമാണ് യു.ഡി.എഫിന് ലഭിച്ചത്.
എല്‍.ഡി.എഫില്‍ വാഴയൂരിലെ സി.പി.എം, സി.പി.ഐ ബന്ധം പരിഹരിച്ച് മുന്നണി സംവിധാനം പുനസ്ഥാപിച്ചെങ്കിലും മുതുവല്ലൂരില്‍ സി.പി.ഐ മുന്നണിയില്‍ നിന്ന് മാറിയാണ് മത്സരിച്ചിരുന്നത്. എന്‍.ഡി.എക്ക് ചെറുകാവ് ഗ്രാമ പഞ്ചായത്തിലെ സിറ്റിങ് സീറ്റ് നിലനിര്‍ത്താനായപ്പോള്‍ വാഴയൂരിലുണ്ടായിരുന്ന ഒരേയൊരു വാര്‍ഡ് കൈവിട്ടു. ലീഗിന്റെ കരുത്തിലാണ് മണ്ഡലത്തിലെ വഴയൂര്‍ ഒഴികെയുള്ള മുഴുവന്‍ തദ്ദേശ കേന്ദ്രങ്ങളിലും യു.ഡി.എഫ് പടയോട്ടം നടത്തിയത്.
കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിലും യു.ഡി.എഫ് സ്ഥാനാര്‍ഥി ഇ.ടി. മുഹമ്മദ് ബഷീര്‍ കൊണ്ടോട്ടി മണ്ഡലത്തില്‍നിന്ന് 44,987 വോട്ടിന്റെ ഭൂരിപക്ഷമാണ് നേടിയത്. 2019ല്‍ പി.കെ. കുഞ്ഞാലിക്കുട്ടി നേടിയ 39,313 വോട്ടിന്റെ റെക്കോഡ് ഭൂരിപക്ഷം ഇ.ടി മറികടന്നിരുന്നു. ഇടത് മുന്നണിയുടെ വോട്ടുകള്‍ ഈ തെരഞ്ഞെടുപ്പില്‍ ഗണ്യമായി കുറഞ്ഞിരുന്നു. 9,221 വോട്ടുകളാണ് കുറഞ്ഞത്. എന്നാല്‍ എന്‍.ഡി.എക്ക് ലഭിച്ച വോട്ടുകളില്‍ നേരിയ വര്‍ധനവുണ്ടായി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ സിറ്റിങ് എം.എല്‍.എ ടി.വി. ഇബ്രാഹിം 17,666 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചിരുന്നത്. മണ്ഡലത്തില്‍ മുഴുവന്‍ തദ്ദേശ കേന്ദ്രങ്ങളിലും ഭൂരിപക്ഷമുയര്ത്താനാകുമെന്ന ശുഭ പ്രതീക്ഷയിലാണ് യു.ഡി.എഫ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.