എടപ്പാൾ: കെ.ടി. ജലീല്‍ എം.എല്‍.എയുടെ മണ്ഡലമായ തവനൂരില്‍ മുഴുവന്‍ പഞ്ചായത്തും തൂത്തൂവാരി യു.ഡി.എഫ്. തൃപ്രങ്ങോട് യു.ഡി.എഫ് 14 സീറ്റിലും എൽ.ഡി.എഫ് 10 സീറ്റിലുമാണ് ജയിച്ചത്. മംഗലത്ത് 16 സീറ്റിലാണ് യു.ഡി.എഫിന്റെ മിന്നും വിജയം. ഇവിടെ മൂന്ന് സീറ്റ് മാത്രമേ എൽ.ഡി.എഫിന് നേടാനായത്. രണ്ട് സീറ്റ് മറ്റ് പാർട്ടികളും നേടി. പുറത്തൂരിൽ യു.ഡി.എഫ് 10 സീറ്റിലും എൽ.ഡി.എഫ് ഒമ്പത് സീറ്റിലും വിജയം നേടി.തവനൂരിൽ 11 സീറ്റ് യു.ഡി.എഫ് നേടിയപ്പോൾ എട്ട് സീറ്റ് മാത്രമേ എൽ.ഡി.എഫിന് നേടാനായത്
എടപ്പാളിൽ എട്ട് സീറ്റുകളിൽ യു.ഡി.എഫും, എൽ.ഡി. എഫ് ഏഴ്, എൻ.ഡി.എ അഞ്ച് സീറ്റുകളും വെൽഫെയർ പാർട്ടി ഒരു സീറ്റും നേടി. കാലടിയിൽ 13 സീറ്റിൽ യു.ഡി.എഫ് വൻ വിജയം സ്വന്തമാക്കിയപ്പോൾ നാല് സീറ്റ് മാത്രമേ എൽ.ഡി.എഫിന് ലഭിച്ചത്. വട്ടംകുളത്ത് 13 സീറ്റ് യു.ഡി.എഫ് നേടിയപ്പോൾ ആറ് സീറ്റുകൾ മാത്രമാണ് എൽ.ഡി.എഫിന് നേടാനായത്.
2010ൽ നിലവിൽ വന്ന തവനൂർ മണ്ഡലത്തിൽ 15 വർഷമായി എൽ.ഡി.എഫ് ഭരണം തുടരുന്നു. 2021ലെ അസംബ്ലി തെരഞ്ഞെടുപ്പിൽ 2,185 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കെ.ടി. ജലീലിൽ തവനൂർ മണ്ഡലം നിലനിർത്തിയത്. 69,358 വോട്ടുകലാണ് അന്ന് ജലീലിന് നേടാനായത്. മണ്ഡലത്തിൽ തരംഗം സൃഷ്ടിക്കാനായി കോൺഗ്രസ് സ്ഥാനാർത്ഥിയായി വന്ന ഫിറോസ് കുന്നുംപറമ്പിൽ 67,794 വോട്ടുകളും അന്ന് നേടിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലെ മണ്ഡലത്തിലെ യു.ഡി.എഫ് തരംഗം അസംബ്ലി തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് വലിയ തിരിച്ചടിയായിരിക്കും.
എന്നാൽ തുടർച്ചയായി മൂന്നുതവണ തവനൂർ എം.എൽ.എ ആയ കെ.ടി. ജലീൽ തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തിയിരുന്നു. വിരമിക്കൽ പ്രഖ്യാപനം പിൻവലിച്ച് നിയമസഭ തെരഞ്ഞെടുപ്പിൽ വീണ്ടും തവനൂരിൽ മത്സരിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ വരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.