തിരൂർ: സി.വി. രാമൻ കണ്ടെത്തിയ രാമൻ ഇഫെക്റ്റിന്റെ ഓർമക്കായി ആചരിക്കുന്ന ദേശീയ ശാസ്ത്ര ദിനത്തിന്റെ ഭാഗമായി ലഘു ശാസ്ത്ര പരീക്ഷണങ്ങൾ ഒരുക്കി വിദ്യാർഥികൾ. പറവണ്ണ സലഫി ഇ.എം സ്കൂൾ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിലാണ് ശാസ്ത്ര ദിനത്തിൽ ലഘു പരീക്ഷണങ്ങൾ ഒരുക്കിയത്. ഓരോ ക്ലാസിലെയും വിദ്യാർഥികൾ ശാസ്ത്രപാഠ ഭാഗത്തിൽനിന്നുള്ള ലഘു പരീക്ഷണങ്ങൾ ഉൾപ്പെടെ കൂട്ടുകാർക്ക് മുന്നിൽ പ്രദർശിപ്പിക്കുകയായിരുന്നു. ശാസ്ത്ര ക്വിസ്, ശാസ്ത്ര പ്രഭാഷണങ്ങൾ എന്നിവയും ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു. ശാസ്ത്ര ക്ലബ് കൺവീനർ കെ. പ്രിയ, കെ. നുസറത്ത് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.