മലപ്പുറം: നാട്ടിലെത്തിയതിൽ സന്തോഷമെന്ന് തിരിച്ചെത്തിയ വിദ്യാർഥികൾ. മെഡിക്കൽ വിദ്യാർഥികളായ അമർ അലി, സി.പി. സനം, തൻസീഹ സുൽത്താന, ഫാത്തിമ ഖുലുദ എന്നിവരാണ് മാധ്യമങ്ങളോട് സംസാരിക്കവേ ആശ്വാസം പങ്കിട്ടത്. വീട്ടിലെത്താൻ സാധിച്ചതിന് കേന്ദ്ര-സംസ്ഥാന സർക്കാറുകളോട് ഇവർ നന്ദി അറിയിച്ചു. യുദ്ധം ബാധിക്കാത്ത സ്ഥലത്തായിരുന്നു തങ്ങൾ. പഠിക്കുന്ന സ്ഥാപനത്തിൽ നിന്ന് 30 കിലോമീറ്റർ ദൂരത്താണ് റുമേനിയൻ അതിർത്തി. ബസ് മുഖേനയാണ് അതിർത്തിയിലെത്തിയത്. ഇന്ത്യൻ എംബസി അധികൃതരുടെ സഹായത്തോടെയാണ് റുമേനിയൻ തലസ്ഥാനമായ ബുക്കറസ്റ്റിൽ എത്തിയത്. ആദ്യ സംഘത്തിൽ തന്നെ മടങ്ങാൻ പറ്റിയതിനാൽ വലിയ ബുദ്ധിമുട്ടുകളൊന്നും അനുഭവിച്ചിട്ടില്ല. പക്ഷേ, തങ്ങളുടെ പല സുഹൃത്തുക്കളും പ്രയാസത്തിലാണ്. ഇവർ ഫോണിൽ വിളിച്ച് പ്രയാസം പങ്കുവെക്കുന്നുണ്ട്. പോളണ്ട് അതിർത്തിയിലെത്തിയവരാണ് ദുരിതത്തിലായിരിക്കുന്നത്. ഇവർക്ക് ഭക്ഷണം അടക്കമുള്ളവ കുറവാണ്. തങ്ങളെ നാട്ടിലെത്തിച്ച രീതിയിൽ ഇവരെയും വീട്ടിലെത്തിക്കാൻ സർക്കാർ ഇടപെടൽ പ്രതീക്ഷിക്കുന്നതായും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.