കേരളത്തിലെ ആദ്യത്തെ എജുസിറ്റി ആണ് തൃശൂരിലെ ഫ്യൂചർ എജുസിറ്റി. ഇന്ത്യയിലെ വിവിധ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഒരു എജുസിറ്റിയുടെ കീഴിൽകൊണ്ടുവന്ന്, പ്രവൃത്തി പരിചയത്തോടുകൂടി ജോലി സാധ്യതകളുള്ള 50ൽപരം കോഴ്സുകളാണ് ഫ്യൂചർ എജുസിറ്റിയിൽ നടത്തികൊണ്ടിരിക്കുന്നത്. ഏവിയേഷൻ, മാനേജ്മൻെറ്, ഹെൽത്ത്കെയർ, പ്രഫഷനൽ, ഫിലിം അക്കാദമി, സ്കിൽ ഡെവലപ്മൻെറ്, റിഗ്, ഓയിൽ ആൻഡ് ഗ്യാസ് എന്നിവയൊക്കെ ഫ്യൂചർ എജുസിറ്റിയിലെ വിവിധ ഡിപ്പാർട്മൻെറുകളാണ്. പ്രകൃതിരമണീയമായ 12 ഏക്കർ സ്ഥലത്ത് ആധുനിക സൗകര്യങ്ങളോടുകൂടിയ കാമ്പസ്, വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ട്രാൻസ്പോട്ടേഷൻ, കഫ്റ്റീരിയ, ഹോസ്റ്റൽ സൗകര്യം, ആധുനിക സൗകര്യങ്ങളോടു കൂടിയ ലാബുകൾ, വോളിബാൾ, ബാഡ്മിൻറൺ, ക്രിക്കറ്റ്, ഫുട്ബാൾ ഗ്രൗണ്ടുകൾ, ഫിറ്റ്നസ് സൻെറർ, ഹോഴ്സ് റൈഡിങ്, 24x7 പവർ ബാക്കപ് എന്നിവയാണ് കാമ്പസിലെ പ്രത്യേകതകൾ. മുൻകാല പഠനരീതികളിൽനിന്ന് വ്യത്യസ്തമായി ആധുനിക ജോലിസാധ്യതകൾ മനസ്സിലാക്കി, വിദ്യാർഥികളെ അഭിമുഖ പരിചയത്തോടൊപ്പം തന്നെ കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷും സോഫ്റ്റ്സ്കിൽ ട്രെയിനിങ്ങും പേഴ്സനാലിറ്റി ഡെവപ്മൻെറ് ട്രെയിനിങ്ങും ഐ.ഇ.എൽ.ടി.എസ് കോച്ചിങ്ങും നൽകി വിദ്യാർഥികളുടെ ജോലിസാധ്യതകൾ ഉറപ്പുവരുത്തുന്നു. വർഷം തോറുമുള്ള കാമ്പസ് പ്ലേസ്മൻെറ് ഡ്രൈവുകളിലൂടെ വിദ്യാർഥികളുടെ ഭാവി സുരക്ഷിതമാകുവാനും ഫ്യൂച്ചർ എജുസിറ്റി പ്രത്യേകം ശ്രദ്ധിക്കുന്നു. ഡിഗ്രിപഠനത്തിലുപരി ജോബ് ഓറിയൻറഡ് ആയിട്ടുള്ള ഇൻറർനാഷനൽ സർട്ടിഫിക്കേഷനോടുകൂടിയ യു.ജി.സി അംഗീകൃത കോഴ്സുകളാണ് ഫ്യൂച്ചർ എജുസിറ്റിയിൽ നടത്തുന്നത്. നിരവധി കമ്പനികളായിട്ടുള്ള പ്ലേസ്മൻെറ് അസോസിയേഷൻ ഉള്ളതിനാൽ കേഴ്സുകൾ പൂർത്തിയാക്കുന്നവർക്ക് ജോലി ഉറപ്പാക്കാനും ഫ്യൂചർ എജുസിറ്റിക്ക് സാധിക്കുന്നു. വിദ്യാർഥികളുടെയും കുടുംബത്തിൻെറയും സാമൂഹികവും സാംസ്കാരികവും സാമ്പത്തികവുമായ ഉന്നമനത്തോടൊപ്പം സമൂഹ നന്മക്കായി ഒരു വിദ്യാർഥി സമൂഹത്തെ ഫ്യൂച്ചർ എജുസിറ്റി സൃഷ്ടിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.