ജന പ്രതിനിധി സംഗമം

കല്‍പകഞ്ചേരി: പാലിയേറ്റിവ് കെയർ ദിനാചരണത്തി​ൻെറ മുന്നൊരുക്കത്തി​ൻെറ ഭാഗമായി കന്‍മനം പാറക്കൽ എനർജി പാലിയേറ്റിവ് കെയറിനു കീഴിൽ വളവന്നൂർ കൽപ്പകഞ്ചേരി തിരുനാവായ പഞ്ചായത്തുകളിലെ ജനപ്രതിനിധികളുടെയും വിവിധ സാംസ്‌കാരിക സഘടനാ പ്രതിനിധികളുടെയും ക്ലബ്​ ഭാരവാഹികളുടെയും സംഗമം സംഘടിപ്പിച്ചു. സംഗമം വളവന്നൂർ പഞ്ചായത്ത് പ്രസിഡൻറ്​ പി.സി. നജ്മത്ത് ഉദ്​ഘാടനം ചെയ്തു. പാലിയേറ്റിവ് സൻെറർ വൈസ് പ്രസിഡൻറ്​ അടിയാട്ടിൽ ബഷീർ അധ്യക്ഷത വഹിച്ചു. കൽപകഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ്​ കെ.പി. വഹീദ, ജില്ല പഞ്ചായത്ത് മെമ്പർ നസീബ മയ്യേരി, വളവന്നൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ എ.കെ. മുജീബ് റഹ്മാൻ, ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ ടി.കെ. നസീജ, ബാഷാ ബീഗം, വിനീഷ്​ നെല്ലിക്കുന്ന്, സുഹറാബി, ശംസുദ്ദീൻ എന്നിവർ സംസാരിച്ചു. mw kanmanam erargy paliative sangamam കന്‍മനം പാറക്കൽ എനർജി പാലിയേറ്റിവ് കെയര്‍ സംഘടിപ്പിച്ച ജനപ്രതിനിധി സംഗമം വളവന്നൂർ പഞ്ചായത്ത് പ്രസിഡൻറ്​‌ പി.സി. നജ്മത്ത് ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.