കാരത്തൂർ: കൈനിക്കര കായൽപാടത്ത് വയൽക്കോടികൾ ഏക്കർ കണക്കിന് നെൽകൃഷി നശിപ്പിച്ചു. പുലർച്ചക്ക് പറ്റംപറ്റമായി എത്തുന്ന ആയിരക്കണക്കായ ചെറുപക്ഷികൾ കതിരുകൾ ഊരിത്തിന്നുകയാണ് ചെയ്യുന്നത്. ഇതുമൂലം പാട്ടത്തിനെടുത്തും വായ്പകൾ വാങ്ങിയും കൃഷിയിറക്കിയ കർഷകരാണ് ദുരിതത്തിലായത്. എല്ലാം നഷ്ടപ്പെട്ട പല കർഷകരും ഇനി എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.