പ്ലാസ്​റ്റിക് നഗരമായി കോട്ടക്കൽ, നിരോധനത്തിന് പുല്ലുവില ---------------- വ്യാപാര കേന്ദ്രങ്ങളിൽ പരിശോധന

പ്ലാസ്​റ്റിക് നഗരമായി കോട്ടക്കൽ; നിരോധനത്തിന് പുല്ലുവില ---------------- വ്യാപാര കേന്ദ്രങ്ങളിൽ പരിശോധന കോട്ടക്കൽ: കോവിഡ് ഇളവുകളെ തുടർന്ന് വ്യാപാര കേന്ദ്രങ്ങൾ തുറന്നുപ്രവർത്തിച്ചതോടെ പ്ലാസ്​റ്റിക് നഗരമായി കോട്ടക്കൽ മാറി. ദിവസവും ഇത്തരം മാലിന്യങ്ങൾ പെറുക്കിയെടുക്കേണ്ട അവസ്ഥയിലാണ് ജീവനക്കാർ. പ്ലാസ്​റ്റിക് ദുരിതം തീർത്തതോടെ നഗരസഭ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ ആറ്​ കടകൾക്കെതിരെ നടപടിയെടുത്തു. പ്ലാസ്​റ്റിക് ഗ്ലാസുകൾ, തെർമോകോൾ പ്ലെയിറ്റുകൾ എന്നിവയാണ് പിടിച്ചെടുത്തത്. ചങ്കുവെട്ടി മുതൽ കോട്ടക്കൽ വരെ 20ഓളം സ്ഥാപനങ്ങളിലായിരുന്നു പരിശോധന. നിരോധിച്ച പ്ലാസ്​റ്റിക് ഉൽപന്നങ്ങളാണ് പിടിച്ചെടുത്തവയിൽ അധികവും. പതിനായിരം രൂപയാണ് പിഴ. കൂടുതൽ നടപടികൾക്കായി നഗരസഭ സെക്രട്ടറിക്ക് ബുധനാഴ്ച റിപ്പോർട്ട് സമർപ്പിക്കും. ഹെൽത്ത് ഇൻസ്പെക്ടർ കെ.കെ. ഹംസ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എൻ.ആർ. രാജൻ, എ.ഒ. അനിരൂപ്, അശ്വതി എന്നിവർ നേതൃത്വം നൽകി. photo: mt kottakkal raid കോട്ടക്കലിൽ വ്യാപാര സ്ഥാപനങ്ങളിൽ നടന്ന റെയ്ഡ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.