ജനപ്രതിനിധികൾക്ക് ശിൽപശാല നടത്തി

ജനപ്രതിനിധികൾക്ക് ശിൽപശാല വേങ്ങര: ഊരകം പഞ്ചായത്ത് മുസ്​ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ജനപ്രതിനിധികൾക്കുള്ള ശിൽപശാല ജില്ല പഞ്ചായത്ത് അംഗം പുളിക്കൽ സമീറ ഉദ്​ഘാടനം ചെയ്തു. കെ.ടി. അബ്​ദുസമദ് അധ്യക്ഷത വഹിച്ചു. കില ഫാക്കൽറ്റി അംഗങ്ങളായ കെ.എം റഷീദ്, താപ്പി റഹ്മത്തുല്ല, കെ. മുഹമ്മദ് കുട്ടി, എന്നിവർ വിവിധ സെഷനുകളിൽ വിഷയമവതരിപ്പിച്ചു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം. ബെൻസീറ ടീച്ചർ, ഊരകം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.കെ. മൻസൂർ കോയ തങ്ങൾ, എം.കെ. അബ്​ദുൽ മജീദ്, പി.പി. ഹസ്സൻ, എ. അഹമ്മദ് കുട്ടി, അഡ്വ. എ.പി. നിസാർ, എം.എ. റഊഫ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.