ധാര്‍മ്മിക മുന്നേറ്റത്തിന് സമസ്തക്കൊപ്പം നില്‍ക്കുക -സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍

ധാർമിക മുന്നേറ്റത്തിന് സമസ്തക്കൊപ്പം നില്‍ക്കുക -ജിഫ്‌രി തങ്ങള്‍ തേഞ്ഞിപ്പലം: ധാർമിക മുന്നേറ്റത്തിന് സമസ്തക്കൊപ്പം നില്‍ക്കണമെന്നും കീഴ്ഘടകങ്ങളെ ശക്തിപ്പെടുത്തണമെന്നും മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍. പരലോക വിജയത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് സമസ്തയെന്നും ഭൗതിക നേട്ടങ്ങള്‍ സംഘടനയുടെ ലക്ഷ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡൻറ്​ പാണക്കാട് ഹമീദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ തിരുവനന്തപുരം മുതല്‍ മംഗലാപുരം വരെ നടക്കുന്ന മുന്നേറ്റ യാത്രക്ക് ചേളാരിയില്‍ നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.