മിൽമ ഭവന നിർമാണ സഹായത്തിനും ക്ഷീരസുകന്യ പദ്ധതിക്കും അപേക്ഷ ക്ഷണിച്ചു

നിലമ്പൂർ: ഭവന നിർമാണ സഹായത്തിനും ക്ഷീരസുകന്യ പദ്ധതിക്കും മലബാർ മേഖല യൂനിയൻ അപേക്ഷ ക്ഷണിച്ചു. ഭവന നിർമാണത്തിന് അഞ്ചുലക്ഷം രൂപയാണ് സഹായം. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്​ ജില്ലകളിലെ ഓരോ കർഷകരെയാണ് പരിഗണിക്കുക. സ്വന്തം പേരിൽ സ്ഥലമുള്ള, സ്വന്തമായി വീടില്ലാത്ത കർഷകരെയാണ് ഗുണഭോക്താവായി തിരഞ്ഞെടുക്കുക. വിധവകൾക്ക് മുൻഗണന. സംഘങ്ങളിൽ മെംബർമാരായ കർഷകർക്ക് കഴിഞ്ഞ ഏപ്രിൽ ഒന്നുമുതൽ ജനിച്ച പെൺകുട്ടികളെയാണ് ക്ഷീരസുകന്യ പദ്ധതിയിൽ ഉൾപ്പടുത്തുക. അംഗത്തി‍ൻെറ വീടിനടുത്തുള്ള സ്​റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത‍്യയുടെ ശാഖയിൽ പെൺകുട്ടിയുടെ പേരിൽ ആരംഭിക്കുന്ന അക്കൗണ്ട് വഴിയാണ് ആനുകൂല്യങ്ങൾ ലഭിക്കുക. ഇതിൽ സംഘത്തി‍ൻെറ വിഹിതവും രക്ഷിതാവി‍ൻെറ വിഹിതവുമായി 500 രൂപ വീതം ബാങ്ക് അക്കൗണ്ടിൽ അടക്കണം. മിൽമ യൂനിയ‍​ൻെറ വിഹിതം ഒറ്റത്തവണയായി 10,000 രൂപ സംഘത്തിന് നൽകും. എല്ലാ വർഷവും 500 രൂപ വീതം രക്ഷിതാവ് ഈ അക്കൗണ്ടിൽ നിക്ഷേപിക്കണം. പെൺകുട്ടി പത്താം ക്ലാസ് പാസാകുന്ന മുറക്ക് കാലാവധി പൂർത്തീകരിച്ചതായി കണക്കാക്കി തുക കുട്ടിക്ക് നൽകും. ഏതെങ്കിലും കാരണവശാൽ രക്ഷിതാവ് മരച്ചാൽ ഈ തുക സംഘം അടക്കേണ്ടതും പിന്നീട് സംഘത്തിന് മിൽമ പണം നൽകുകയും ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.