മേലാറ്റൂർ: എടപ്പറ്റ ഗവ. എൽ.പി സ്കൂളിന് പുതിയ കെട്ടിടം നിർമിക്കുന്നതിൻെറ ഭാഗമായി നിലവിലെ കെട്ടിടം പൊളിച്ചുനീക്കുന്ന പ്രവൃത്തി ആരംഭിച്ചു. 1967ൽ പണികഴിപ്പിച്ച കെട്ടിടമാണ് പൊളിച്ചുനീക്കുന്നത്. സംസ്ഥാന സർക്കാറിൻെറ 85 ലക്ഷം രൂപ ചെലവിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻെറ ഭാഗമായാണ് ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിർമിക്കുന്നത്. ആറ് ക്ലാസ് റൂമുകളാണ് പുതിയ കെട്ടിടത്തിലുണ്ടാകുക. നിർമാണം ഒക്ടോബർ പകുതിയോടെ ആരംഭിക്കാനാകുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. പടം mc edappatta govt lp school എടപ്പറ്റ ഗവ. എൽ.പി സ്കൂളിന് പുതിയ കെട്ടിടം നിർമിക്കുന്നതിൻെറ ഭാഗമായി നിലവിലെ കെട്ടിടം പൊളിക്കുന്നു ------------------------------ പാടവരമ്പത്ത് കാര്‍ഷിക ബില്ല് കത്തിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം കീഴാറ്റൂർ: മഞ്ചേരി നിയോജക മണ്ഡലം കോൺഗ്രസ് കമ്മിറ്റി കീഴാറ്റൂര്‍ ഒറവുംപുറത്തെ പാടവരമ്പില്‍ കാര്‍ഷിക ബില്ലിൻെറ കോപ്പി കത്തിച്ച് പ്രതിഷേധിച്ചു. കെ.പി.സി.സി അംഗം അഡ്വ. ബെന്നി തോമസ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറ് ആസാദ് താമ്പാനങ്ങാടി അധ്യക്ഷത വഹിച്ചു. എന്‍. മുഹമ്മദ്, എസ്.വി. മോഹനന്‍, ഇ. സഫീര്‍ ജാന്‍, എന്‍.കെ. ഷാഹുല്‍ ഹമീദ്, സി.പി. ഫൈസല്‍, കെ. ഫാഹിസ്, മുഹസിര്‍ എന്നിവര്‍ സംസാരിച്ചു. പടം mc keezhatoor youth congress യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഒറവംപുറത്ത് പാടത്ത് കാര്‍ഷിക ബില്ലിൻെറ കോപ്പി കത്തിച്ച് പ്രതിഷേധിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.