പെരിന്തൽമണ്ണ: മരത്തിൽ കുടുങ്ങിയ ആളെ ഫയർഫോഴ്സ് സാഹസികമായി രക്ഷപ്പെടുത്തി. കുളത്തൂർ മൂർക്കനാട് റോഡിൽ ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. പഴങ്കളത്തിൽ സുരേഷിൻെറ വീട്ടുവളപ്പിലെ പ്ലാവിൽ ശിഖരങ്ങൾ വെട്ടിമാറ്റാൻ കയറിയ ഗൂഡലൂർ-ദേവാല സ്വദേശി കൃഷ്ണനാണ് മരം വെട്ടുന്നതിനിടയിൽ ഷോൾഡറിലെ തോൾകുഴ തെറ്റി, കൈ അനക്കാനാവാതെ 25 അടിയോളം ഉയത്തിൽ കുടുങ്ങിയത്. നാട്ടുകാർ കയർകൊണ്ട് ബന്ധിച്ചിരുന്നു. സംഭവസ്ഥലത്തെത്തിയ ഫയർ ആൻഡ് റസ്ക്യൂ വിഭാഗമാണ് താഴെയിറക്കിയത്. സറ്റേഷൻ ഒാഫിസർ സി. ബാബുരാജിൻെറ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് െറസ്ക്യൂ ഒാഫിസർ വി. അബ്ദുൽ സലീം, പി.ടി. അനീഷ് എന്നിവരാണ് താഴെ ഇറക്കിയത്. തോൾകുഴ തെറ്റിയതിനാൽ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. മുജീബ് റഹിമാൻ, ഹോംഗാർഡ് ടോമി തോമസ്, ഗോപകുമാർ, സിവിൽ ഡിഫൻസ് വളണ്ടിയർ മുസമ്മിൽ എന്നിവരും പൊലീസും സ്ഥലത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.