മലപ്പുറം: ട്രഷറി വകുപ്പിലെ കെടുകാര്യസ്ഥത അവസാനിപ്പിച്ച് ധനാപഹരണം നടത്തിയവർക്കെതിരെ നടപടിയെടുക്കുക, തടഞ്ഞുവെച്ച പ്രമോഷൻ നടപ്പിലാക്കുക, ഓഫിസ് അറ്റൻഡർമാർക്ക് 10 ശതമാനം പ്രമോഷൻ നടപ്പിലാക്കുക, ട്രഷറർ നിയമനവുമായി ബന്ധപ്പെട്ട സ്പെഷൽ റൂൾ അട്ടിമറിക്കാനുള്ള നീക്കം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ല ട്രഷറി ഓഫിസിന് മുന്നിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ സംസ്ഥാന സെക്രട്ടറി വി.പി. ദിനേശ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് സി. വിഷ്ണുദാസ് അധ്യക്ഷത വഹിച്ചു. ശിവദാസ് പറമ്പിൽ, എം.പി. സോമശേഖരൻ, കെ. ഷബീറലി, ടി. ഹബീബ് റഹ്മാൻ, ആശ ആനന്ദ്, കെ.എം. ഗോവിന്ദൻ നമ്പൂതിരി, ഗദാഫി മൂപ്പൻ, കെ.എം. ദാസ്, എ.പി. അബ്ബാസ്, എൻ. മോഹൻദാസ്, വി.കെ. കൃഷ്ണപ്രസാദ്, സി.കെ. അബ്ദുൽ റസാഖ് എന്നിവർ പ്രസംഗിച്ചു. ജില്ല സെക്രട്ടറി സുനിൽ കാരക്കോട് സ്വാഗതവും വൈസ് പ്രസിഡൻറ് വി.എസ്. പ്രമോദ് നന്ദിയും പറഞ്ഞു. mmma2 അഴീക്കോടന്‍ രാഘവന്‍ രക്തസാക്ഷി ദിനാചരണത്തിൻെറ ഭാഗമായി മലപ്പുറത്ത് നടത്തിയ പ്രകടനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.