'ഗുരുവരം' ആഘോഷിച്ചു മേൽമുറി: എം.എം.ഇ.ടി ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ അധ്യാപകദിനം 'ഗുരുവരം' ഓൺലൈനായി ആഘോഷിച്ചു. വിവിധ രചനാമത്സരങ്ങളും സംഘടിപ്പിച്ചു. പ്രധാനാധ്യാപകൻ ഉസ്മാൻ മേനാട്ടിൽ, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് വി. റസിയ, സ്റ്റാഫ് സെക്രട്ടറി എൻ. മുഹമ്മദ് ശരീഫ് തുടങ്ങിയവർ സംബന്ധിച്ചു. കെ.എസ്.ടി.യു ഗുരുവന്ദനം മലപ്പുറം: അധ്യാപകദിനത്തിൽ കെ.എസ്.ടി.യു മലപ്പുറം ഉപജില്ല കമ്മിറ്റി പഴയകാല അധ്യാപകരെ ആദരിച്ചു. ടി.വി. ഇബ്രാഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഴയകാല അധ്യാപകരായ കെ. കുട്ടികൃഷ്ണൻ പൂക്കോട്ടൂർ, വി. അയ്യപ്പൻ മൈലപ്പുറം, എൻ.കെ. സലാം മലപ്പുറം, കെ.വി. മൊയ്തീൻ ഉർദുനഗർ, യു. ആലി ചെമ്മങ്കടവ്, ഐ. മുഹമ്മദ് പറപ്പൂർ, മുക്രി കുഞ്ഞാമുട്ടി കോട്ടക്കൽ, അമരിയിൽ കുഞ്ഞു കോട്ടൂർ എന്നിവരെയാണ് ആദരിച്ചത്. കെ.എസ്.ടി.യു മുൻ സംസ്ഥാന പ്രസിഡൻറ് എ.കെ. സൈനുദ്ദീൻ, ജില്ല പ്രസിഡൻറ് മജീദ് കാടേങ്ങൽ, കെ. മുഹമ്മദ് ഇസ്മായീൽ, കാരാട്ട് അബ്ദുറഹിമാൻ, ഹാരിസ് ആമിയൻ, എം. മുഹമ്മദ് സലീം, വി. ഷാജഹാൻ തുടങ്ങിയവർ സംബന്ധിച്ചു. photo: mm kstu കെ.എസ്.ടി.യു മലപ്പുറം ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂർവകാല അധ്യാപകരെ ആദരിക്കൽ ചടങ്ങ് ടി.വി. ഇബ്രാഹീം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.