മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിൽ ബി.ജെ.പി, സി.പി.എം, എസ്.ഡി.പി.ഐ ഒഴികെയുള്ള പാർട്ടികളോട് രാഷ്ട്രീയ നീക്കുപോക്കിന് മുസ്ലിം ലീഗ് തയാറാണെന്ന് ജില്ല ജനറൽ സെക്രട്ടറി അഡ്വ. യു.എ. ലത്തീഫ് പറഞ്ഞു. മലപ്പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസിൻെറയും മുസ്ലിം ലീഗിൻെറയും യു.ഡി.എഫിൻെറയും കെട്ടുറപ്പ് പാലിക്കുന്നവരോട് സഹകരിക്കാൻ തയാറാണ്. എന്നാൽ, ഇതുവരെ തെരഞ്ഞെടുപ്പ് സീറ്റ് സംബന്ധിച്ച് വെൽെഫയർ പാർട്ടി ഉൾപ്പെടെയുള്ളവരോട് ധാരണയുണ്ടാക്കിയിട്ടില്ല. അത്തരം തീരുമാനങ്ങൾ കീഴ്ഘടകങ്ങൾക്ക് വിട്ടുകൊടുക്കും. ജില്ലയിൽ യു.ഡി.എഫ് ഒറ്റക്കെട്ടാണെന്നും മുന്നണി സംവിധാനത്തിൽ മാത്രമാണ് തെരഞ്ഞെടുപ്പിനെ നേരിടുകയെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണ സി.പി.എം പല മണ്ഡലങ്ങളിലും എസ്.ഡി.പി.ഐ, വെൽെഫയർ പാർട്ടി എന്നിവരോട് ധാരണയുണ്ടാക്കിയിരുന്നെന്നും അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.