ആറ് മാസത്തോളമായി ചുരം വഴി യാത്രാനുമതി ഉണ്ടായിരുന്നില്ല നിലമ്പൂർ: കോവിഡ് വ‍്യാപനത്തെ തുടർന്ന് യാത്രാനിരോധനം ഏർപ്പെടുത്തിയ നാടുകാണി ചുരം പാത തുറക്കാൻ അനുമതി. ശനിയാഴ്ച രാത്രിയോടെയാണ് ജില്ല ഭരണകൂടം ഇതു സംബന്ധിച്ച് ഉത്തരവ് ഇറക്കിയത്. സർക്കാറിൻെറ ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്കാണ് യാത്രാനുമതി. ഞായറാഴ്ച മുതൽ യാത്രകൾ അനുവദിക്കും. നിലമ്പൂർ തഹസിൽദാർ സുഭാഷ് ചന്ദ്രബോസിൻെറ നേതൃത്വത്തിലുള്ള സംഘം ഞായറാഴ്ച രാവിലെ ചുരം സന്ദർശിക്കും. വഴിക്കടവിൽ പ്രത്യേക നിരീക്ഷണ സംവിധാനം ഒരുക്കും. വിൽപനനികുതി ചെക്ക്പോസ്റ്റ് പ്രവർത്തിച്ചിരുന്ന ആനമറിയിലാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ സംവിധാനത്തോടെയുള്ള പ്രത്യേക കൗണ്ടർ പ്രവർത്തിക്കുക. കേരള-തമിഴ്നാട് അതിർത്തി പങ്കിടുന്ന പ്രദേശമാണിത്. രണ്ട് സംസ്ഥാനവുമായി കൂടിയാലോചിച്ച് പ്രവർത്തിക്കുന്ന ഏകീകരിച്ച സംവിധാനമാണ് പ്രത്യേക കൗണ്ടറിൽ നടപ്പാക്കുക. ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യാത്ത യാത്രക്കാർക്ക് രജിസ്റ്റർ ചെയ്യാനുള്ള സൗകര‍്യവും കൗണ്ടറിൽ ഒരുക്കും. അതിർത്തി കടന്ന് വരുന്നവരുടെ വിവരങ്ങൾ കൗണ്ടറിൽ രേഖപ്പെടുത്തും. കോവിഡ് വ‍്യാപനഭീതി മൂലം മാർച്ചിലാണ് ചുരം വഴിയുള്ള യാത്രാവാഹനങ്ങൾക്ക് സർക്കാർ നിരോധനം ഏർപ്പെടുത്തിയത്. ചരക്ക് വാഹനങ്ങൾക്ക് മാത്രമാണ് ചുരം വഴി യാത്രാനുമതി ഉണ്ടായിരുന്നുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.