തിരൂരങ്ങാടി: കാർഷികമേഖലയെ സംരക്ഷിക്കുക, പൊതുമേഖലാ സ്വകാര്യവത്കരണം ഉപേക്ഷിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് സി.ഐ.ടി.യു, കർഷകസംഘം, അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂനിയൻ എന്നീ സംഘടനകൾ സംയുക്തമായി പ്രക്ഷോഭം സംഘടിപ്പിച്ചു. ചെമ്മാട് പോസ്റ്റ് ഓഫിസിന് മുന്നിൽ നടത്തിയ സമരം സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം വി.പി. സോമസുന്ദരൻ ഉദ്ഘാടനം ചെയ്തു. കർഷകസംഘം ഏരിയ കമ്മിറ്റി അംഗം പ്രഫ. പി. മമ്മദ് അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ഏരിയ പ്രസിഡൻറ് അഡ്വ. സി. ഇബ്രാഹീംകുട്ടി, എം.പി. ഇസ്മായിൽ, വി. ഭാസ്കരൻ മാസ്റ്റർ, കെ.ടി. അസീസ്, കെ. ചന്ദ്രൻ, ഇ.പി. മനോജ്, എ.ടി. മാജിദ എന്നിവർ സംസാരിച്ചു. ഫോട്ടോ: mt samyuktha prakchobham തൊഴിലാളി–കർഷകവിരുദ്ധ നയങ്ങൾക്കെതിരായ സംയുക്തപ്രക്ഷോഭം സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം വി.പി. സോമസുന്ദരൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.