'ദേശീയ വിദ്യാഭ്യാസ നയം രാജ്യത്തിൻെറ ബഹുസ്വരത തകർക്കുന്നത്' മലപ്പുറം: ദേശീയ വിദ്യാഭ്യാസ നയം രാജ്യത്തിൻെറ ബഹുസ്വരതയും വൈവിധ്യവും ജനാധിപത്യവുമെല്ലാം ഇല്ലാതാക്കുമെന്നും ഇതിനെതിരെ ജനാധിപത്യ വിശ്വാസികൾ ഒറ്റക്കെട്ടായി പ്രതികരിക്കേണ്ടത് അത്യാവശ്യമാണെന്നും വിദ്യാഭ്യാസ വിചക്ഷണൻ ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത് പറഞ്ഞു. 'ബഹുസ്വരത സംരക്ഷിക്കുക' പ്രമേയവുമായി കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ സംഘടിപ്പിച്ച ദേശീയ വിദ്യാഭ്യാസ നയം ഏകദിന കാമ്പയിൻെറ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കെ.എ.ടി.എഫ് സംസ്ഥാന പ്രസിഡൻറ് എം.വി. അലിക്കുട്ടി അധ്യക്ഷത വഹിച്ചു. ഏകദിന കാമ്പയിൻ പ്രവർത്തനങ്ങൾക്ക് കെ.എ.ടി.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ടി.പി. അബ്ദുൽ ഹഖ്, ട്രഷറർ എം.പി. അബ്ദുൽ ഖാദർ മദനി, ഇ.എ. റഷീദ്, എം.എ. ലത്തീഫ്, മാഹിൻ ബാഖവി, അബ്ദുൽ റഷീദ് മദനി, എസ്.എ. റസാഖ്, മൻസൂർ മാടമ്പാട്ട് മുഹമ്മദലി, എം.ടി. സൈനുൽ ആബിദ്, എ.പി. ബഷീർ, എം.എ. സാദിഖ്, നൂറുൽ അമീൻ, എം.പി. സലാം, അയ്യൂബ്, വി.പി. താജുദ്ദീൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.