കോവിഡ് ബോധവത്​കരണ തിരുവാതിരയുമായി മോട്ടോർ വാഹന വകുപ്പ്

തിരൂരങ്ങാടി: കോവിഡി​ൻെറ കാർമേഘങ്ങൾ മൂടിയ ഈ ഓണക്കാലത്ത് ആഘോഷങ്ങളോ ആരവങ്ങളോ ഇല്ലാതെ അതിജീവനത്തി​ൻെറ തീച്ചൂളയിലൂടെ കടന്നുപോകുന്ന കലാകാരന്മാർക്ക് ആദരമർപ്പിച്ച്​ മോട്ടോർ വാഹന വകുപ്പി​ൻെറ കോവിഡ് ബോധവത്​ക​രണ തിരുവാതിര ശ്രദ്ധയാകർഷിക്കുന്നു. 'ഒന്നിതു കേൾക്കുവിൻ കൂട്ടരെല്ലാം, വന്നിതു രോഗ ദുരിതകാലം... എന്ന് തുടങ്ങുന്ന വരികൾക്ക് കുമ്മിയിൽ ചിട്ടപ്പെടുത്തിയ ഈ കളിയിലെ തിരുവാതിരച്ചുവടുകൾ വാക്കുകൾക്കും ആശയത്തിനും അനുസൃതമായാണ്​ ആവിഷ്​കരിച്ചിരിക്കുന്നത്​. മോട്ടോർ വാഹന വകുപ്പിന് വേണ്ടി തിരുവാതിര കലാകാരി പ്രീത ബാലകൃഷണൻ രചനയും സംവിധാനവും നിർവഹിച്ച തിരുവാതിരയുടെ ശീലുകൾ പ്രിയ അജിത്താണ് പാടിയത്. മലപ്പുറം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്​ടർ ദിലീപ് കുമാറാണ് ഏകോപനം നിർവഹിച്ചിരിക്കുന്നത്. കേരളത്തിലങ്ങോളമിങ്ങോളം പ്രശസ്തമായ നിരവധി മത്സരങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ തൃപ്പൂണിത്തുറ എരൂർ പൂർണേന്തു നായർസ്ത്രീ തിരുവാതിരകളി സംഘമാണ്​ അവതരണം. ഫോട്ടോ: mpg motor dept onam thiruvathira ഓണത്തിന് മോട്ടോർ വാഹന വകുപ്പ് ഒരുക്കിയ കോവിഡ് ബോധവത്​കരണ തിരുവാതിര \B \B

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.