രക്ഷാപ്രവർത്തകർ ക്വാറൻറീനിലേക്ക്​

കൊണ്ടോട്ടി: കോവിഡ്​ ഭീതി മറന്നും കോരിച്ചൊരിയുന്ന മഴയത്തും രക്ഷാപ്രവർത്തനത്തിന്​ നേതൃത്വം നൽകിയ നാട്ടുകാർ ഒന്നാകെ ക്വാറൻറീലേക്ക്​. ദുരന്തവുമായി ബന്ധപ്പെട്ട് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർ കോവിഡ് സാഹചര്യത്തിൽ സ്വയം നിരീക്ഷണത്തിൽ നിൽക്കണമെന്ന നിർദേശ​ത്തെ തുടർന്നാണിത്​. ക​ണ്ടെയ്​ൻമൻെറ്​ സോണായിട്ടും വൈറസ്​ പടരാനുള്ള സാഹചര്യം കൂടുതലായിട്ടും അതെല്ലാം അവഗണിച്ചായിരുന്നു നാട്ടുകാർ ദുരന്തസ്ഥലത്ത്​ കുതിച്ചെത്തിയത്. ജീവനുവേണ്ടി പിടഞ്ഞവർക്ക്​ ആശ്വാസമേകിയവർ ഇനി സ്വന്തം ജീവനുവേണ്ടി 14 ദിവസം നിരീക്ഷണത്തിൽ കഴിയും. കൊട്ടുക്കര സ്കൂളിൽ അധികൃതർ സൗകര്യം ഒരുക്കിയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിലേർപ്പെട്ട പരിസരവാസികൾക്കും ആരോഗ്യ പ്രവർത്തകർക്കും ജനപ്രതിനിധികൾ ഉൾപ്പെടെയുള്ള മറ്റ്​ സന്നദ്ധ സേവകർക്കും മാധ്യമ പ്രവർത്തകർക്കും കോവിഡ് പരിശോധിക്കാനുള്ള കൂടുതൽ സൗകര്യങ്ങളോടെയുള്ള പരിശോധന സംവിധാനങ്ങൾ ആരംഭിക്കണമെന്ന്​ ടി.വി. ഇബ്രാഹീം എം.എൽ.എ ആവശ്യപ്പെട്ടു. ആരോഗ്യ ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾക്കനുസരിച്ച് തൊട്ടടുത്ത ദിവസങ്ങളിൽ എല്ലാവരെയും പരിശോധിക്കാൻ സൗകര്യവും സഹായവും നൽകാമെന്ന് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ഉറപ്പ് നൽകിയതായി അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.