കൺമുന്നിൽ ചിന്നിച്ചിതറിയ മൃതദേഹങ്ങളും പരിക്കുപറ്റിയവരും; പതറാതെ നൗഫൽ പൂപ്പയിൽ

മലപ്പുറം: കരിപ്പൂർ വിമാനാപകടത്തിൽ രക്ഷാപ്രവർത്തനത്തിൽ മനസ്സ്​ പതറാതെ ഒടുക്കം വരെ പ്രവർത്തിച്ച്​ നൗഫൽ പൂപ്പയിൽ. കൺമുന്നിൽ ചിന്നിച്ചിതറിയ മൃതദേഹങ്ങൾ കിടന്നപ്പോഴും പരിക്ക്​ പറ്റിയവർ രക്ഷക്കായി വിളിച്ചപ്പോ​ഴും ആത്​മധൈര്യം കൈവിടാതെ രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു അദ്ദേഹം. കരിപ്പൂർ കൂട്ടാലുങ്ങൽ സ്വദേശിയായ അദ്ദേഹം വിമാനത്താവളത്തിൽനിന്ന്​​ വലിയ ശബ്​ദവും നിലക്കാത്ത സൈറണും കേട്ടതോടെയാണ്​ കുതിച്ചത്​. വിമാനം റൺവേയുടെ താഴ്ചയിലേക്ക് കൂപ്പുകുത്തി മുൻഭാഗം പുറത്തേക്ക് തള്ളിനിൽക്കുന്ന കാഴ്​ചയാണ്​ കണ്ടത്​. ദുബൈയിൽനിന്ന്​ വരുന്ന വിമാനമാണെന്നും കോവിഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടെന്ന കാര്യങ്ങളുമൊക്കെ ആസമയത്ത് മറന്നുപോയി. പരസഹായമില്ലാതെ എണീക്കാൻ സാധിക്കാത്തവരെയുമെല്ലാം എത്രയുംവേഗം ആശുപത്രിയിലെത്തിക്കുക എന്നത് മാത്രമായിരുന്നു മനസ്സിലുണ്ടായിരുന്നത്​. തിരച്ചിലുകൾ അവസാനിപ്പിച്ച് ചിറകി​ൻെറ വശത്ത്​ കുടുങ്ങിക്കിടന്ന ആളെക്കൂടി പുറത്തെടുത്ത ശേഷമാണ് അവിടെനിന്ന് പിരിഞ്ഞത്. രക്ഷാപ്രവർത്തനം നടത്തിയ വിവരം ആരോഗ്യപ്രവർത്തകരെ അറിയിച്ച്​ 14 ദിവസത്തെ ഹോം ക്വാറൻറീനിൽ കഴിയുകയാണ്​ ഇദ്ദേഹം. മലപ്പുറത്തും പെരിന്തൽമണ്ണയിലും വസ്​ത്ര വ്യാപാരിയാണ്​ ഇദ്ദേഹം. mpg aslm3 noufal poopayil നൗഫൽ പൂപ്പയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.