മലപ്പുറം: വിമാന ദുരന്തത്തിൽ മരിച്ച സഹപൈലറ്റ് അഖിലേഷ് കുമാർ മടങ്ങിയത് ഗർഭിണിയായ ഭാര്യയെ തനിച്ചാക്കി. 2017 ഡിസംബറിൽ വിവാഹിതനായ ഇദ്ദേഹം കുഞ്ഞിക്കാല് കാണാനുള്ള കാത്തിരിപ്പിനിടെയാണ് മരണം തട്ടിയെടുത്തത്. മാതാപിതാക്കൾക്ക് പുറമെ രണ്ടു സഹോദരൻമാരും ഒരു സഹോദരിയുമടങ്ങുന്നതാണ് കുടുംബം. ഉത്തർപ്രദേശിലെ മഥുര സ്വദേശിയായ അഖിലേഷ് കുമാർ ലോക്ഡൗണിന് മുമ്പ് നാട്ടിൽ പോയി തിരിച്ചുവന്നതാണ്. 2017ലാണ് 32കാരനായ അഖിലേഷ് എയർ ഇന്ത്യയിൽ ചേർന്നത്. ആദ്യ വന്ദേ ഭാരത് മിഷൻ സർവിസ് മുതൽ എയർ ഇന്ത്യ എക്സ്പ്രസ് ദുബൈ-കോഴിക്കോട് സർവിസിൻെറ ഭാഗമായിരുന്നു. ദുൈബയിൽനിന്ന് മടങ്ങിയ അഖിലേഷ് കുമാർ ഉൾപ്പെടെയുള്ള എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരെ അന്ന് ൈകയടികളോടെയാണ് വിമാനത്താവളത്തിൽ സ്വീകരിച്ചത്. ഭാര്യ: മേഘ. mpg akhilesh kumar അഖിലേഷ് കുമാർ (സഹപൈലറ്റ്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.