ഗതാഗതം മേസ്തിരിക്കുഴി വഴി മലപ്പുറം: ഹാജിയാർപള്ളി-മുതുവത്തുപറമ്പ്-എടായിപ്പാലം റോഡിൽ മണ്ണിടിഞ്ഞ് റോഡ് തകർന്നു. വെള്ളിയാഴ്ച രാത്രി ഒന്നരയോടെയാണ് േസാപ്പുകമ്പനിയിൽ റോഡ് തകർന്നത്. റോഡ് പൂർവസ്ഥിതിയിലാകുന്നതുവരെ ഇതുവഴി ഗതാഗതം നിരോധിച്ചു. മണ്ണിടിച്ചിലിൻെറ ആഘാതത്തിൽ വൈദ്യുതി കമ്പികൾ പൊട്ടി. മുതുവത്തുപറമ്പ്, കാരപ്പറമ്പ് എന്നിവിടങ്ങളിലേക്ക് വിതരണം ചെയ്യുന്ന കുടിവെള്ള പൈപ്പും പൊട്ടി. വൈദ്യുതിയും കുടിവെള്ള വിതരണവും പുനഃസ്ഥാപിച്ചു. പൊതുമരാമത്ത് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. 120 അടി താഴ്ചയുള്ള ഈ ഭാഗത്ത് മണ്ണ് ഇട്ട് ഉയർത്തി നിർമിക്കേണ്ടി വരും. ഇപ്പോൾ മേസ്തിരിക്കുഴി ഇ. അഹമ്മദ് സ്മാരക റോഡ് വഴിയാണ് വാഹനങ്ങൾ പോകുന്നത്. മണ്ണിടിച്ചിലിനെ തുടർന്ന് ആളപായമില്ല. ഈ ഭാഗങ്ങളിൽ നിർമിക്കുന്ന വീടുകളിലേക്കും സമീപേത്തക്കുമാണ് മണ്ണ് എത്തിയത്. കൗൺസിലർമാരായ റിനിഷ റഫീഖ്്്്, പരി മജീദ്, പൊതുമരാമത്ത് വിഭാഗം എൻജിനീയർ സമീർ എന്നിവർ സ്ഥലം സന്ദർശിച്ചു. mm aslm2 edayipalam ഹാജിയാർപള്ളി- മുതുവത്തുപറമ്പ്- എടായിപ്പാലം റോഡ് മണ്ണിടിഞ്ഞ് തകർന്ന നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.