'ഒരു കുടുംബത്തിന് ഒരു കൃഷിത്തോട്ടം' പദ്ധതി പ്രോത്സാഹിപ്പിക്കണം

മേലാറ്റൂർ: 'ഒരു കുടുംബത്തിന് ഒരു കൃഷിത്തോട്ടം' പദ്ധതിയെ പ്രോത്സാഹിപ്പിക്കണമെന്നും ഇതിനാവശ്യമായ വിത്ത്, വളം തുടങ്ങിയവക്ക് കൃഷിഭവൻ മുഖേന സബ്സിഡിയും പ്രോത്സാഹനവും സർക്കാറി​ൻെറ ഭാഗത്തുനിന്ന്​ ഉണ്ടാകണമെന്നും ജില്ല അഗ്രിക്കൾചറൽ ഡെവലപ്​മൻെറ്​ സൊസൈറ്റി എക്സിക്യൂട്ടിവ് യോഗത്തിൽ ആവശ്യപ്പെട്ടു. എ. ഫാറൂഖ്​ ശാന്തപുരം അധ്യക്ഷത വഹിച്ചു. റുക്കിയ ടീച്ചർ ​െവട്ടത്തൂർ, ഫസലുറഹ്മാൻ മാസ്​റ്റർ കാളികാവ്, റമീസ്​ ചോക്കാട്, ദാസൻ കൊമ്പൻകല്ല്, ടി. അഫ്സൽ, മുഹമ്മദ് ഫസിലു തിരൂർ, മൂസ ചൂനൂർ, ഫസിലു മഞ്ചേരി, മജീദ് മാടമ്പാട്ട് തുടങ്ങിയവർ സംസാരിച്ചു. ശ്രീനിവാസൻ എടപ്പറ്റ സ്വാഗതവും ചീഫ് കോഒാഡിനേറ്റർ അഷറഫ് എടപ്പറ്റ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.