കണ്ണൂർ: കോവിഡ് ബാധിച്ച് മരിച്ച യുവാവിൻെറ മൃതദേഹം പയ്യാമ്പലം ശ്മശാനത്തിൽ സംസ്കരിച്ചതു സംബന്ധിച്ച് ഉടലെടുത്ത പ്രതിസന്ധിക്ക് പരിഹാരമായി. ഇതിൻെറ ഫലമായി ശ്മശാനം ചൊവ്വാഴ്ച ഉച്ചയോടെ പ്രവർത്തനം തുടങ്ങി. കഴിഞ്ഞ ഞായറാഴ്ച മരിച്ച ചക്കരക്കല്ല് സ്വദേശിയുടെ മൃതദേഹം കണ്ണൂർ കോർപറേഷൻെറ അധീനതയിലുള്ള പയ്യാമ്പലം ശ്മശാനത്തിൽ സംസ്കരിച്ചത് കോർപറേഷനെ അറിയിക്കാതെയായിരുന്നുവെന്ന് ഡെപ്യൂട്ടി മേയർ വ്യക്തമാക്കിയിരുന്നു. കോവിഡ് വ്യാപനം ഭയന്ന് ശ്മശാനം ജീവനക്കാർ ജോലി നിർത്തിവെക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് വിവാദം ഉടലെടുത്തത്. എന്നാൽ, ജില്ലതല അവലോകന യോഗത്തിൻെറ തീരുമാനപ്രകാരം നടത്തിയ സംസ്കാരത്തെക്കുറിച്ച് കോർപറേഷൻ സെക്രട്ടറിയെ കലക്ടർ ടി.വി.സുഭാഷ് അറിയിച്ചിരുന്നു. ഇക്കാര്യം കോർപറേഷൻ അധികൃതരെ അറിയിക്കുന്നതിൽ സെക്രട്ടറിക്ക് വീഴ്ച സംഭവിച്ചെന്നാണ് ചൂണ്ടിക്കാണിക്കെപ്പടുന്നത്. സംഭവത്തെത്തുടർന്ന് ശ്മശാന ജീവനക്കാർ ജോലിയിൽ നിന്ന് വിട്ടുനിന്നതോടെയാണ് തിങ്കളാഴ്ച പ്രതിസന്ധി ഉടലെടുത്തത്. തിങ്കളാഴ്ച ഇവിടെ കൊണ്ടുവന്ന മൃതദേഹം കോർപറേഷൻ കൗൺസിലറുടെ നേതൃത്വത്തിലാണ് സംസ്കരിച്ചത്. ചർച്ച നടത്തിയാണ് ശ്മശാനം തുറക്കാൻ കോർപറേഷൻ അധികൃതർ തീരുമാനിച്ചത്. കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം സംസ്കരിക്കുന്നതിന് മറ്റൊരു സ്ഥലം കണ്ടെത്തണമെന്നാണ് കോർപറേഷൻെറ നിലപാട്. ഇത്തരം മൃതദേഹം സംസ്കരിക്കുന്നതിനുമുമ്പ് കോർപറേഷനുമായി കൂടിയാലോചിക്കണമെന്ന് അധികൃതർ കലക്ടറെ അറിയിച്ചിട്ടുണ്ട്. വിവാദത്തെ തുടർന്ന് അഗ്നിശമനസേന തിങ്കളാഴ്ച പയ്യാമ്പലം ശ്മശാനം അണുമുക്തമാക്കിയിരുന്നു. പുതിയ തീരുമാന പ്രകാരം ചൊവ്വാഴ്ച രാവിലെയും അണുമുക്തമാക്കി. അതിനുശേഷമാണ് ഉച്ചയോടെ ശ്മശാനം പ്രവർത്തനം തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.