നേർച്ചപ്പെട്ടി കുത്തിത്തുറന്ന് കവർച്ച

ആലക്കോട്: രയരോം സൻെറ് സെബാസ്​റ്റ്യൻസ് പള്ളിയുടെ നേർച്ചപ്പെട്ടി കുത്തിത്തുറന്ന് പണം കവർന്നു. കഴിഞ്ഞ രാത്രിയിലാണ് സംഭവം. രയരോം പള്ളിപ്പടിയിലെ കുരിശടിയോട് ചേർന്നുള്ള നേർച്ചപ്പെട്ടിയുടെ പൂട്ട് കുത്തിപ്പൊളിച്ചാണ് മോഷണം നടന്നത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം ശ്രദ്ധയിൽപെട്ടത്. ആലക്കോട് എസ്.ഐ നിബിൻ ജോയിയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. മഴ കനത്തതോടെ മലയോരത്ത് കവർച്ച വർധിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം തേർത്തല്ലി പെട്രോൾ പമ്പിലും കടകളിലും കവർച്ച നടന്നിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.